---
title: "#Nursing | നഴ്സിംഗ് അസിസ്റ്റന്റ്  നിയമനം"
english_title: "Recruitment of Nursing Assistant at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126334/recruitment-of-nursing-assistant-at-kozhikkode"
published_at: "2023-07-01T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fb7be08cc2_1_nurse.jpg"
keywords: []
---

# #Nursing | നഴ്സിംഗ് അസിസ്റ്റന്റ്  നിയമനം

> **Lead Summary:**  **കോഴിക്കോട്: **ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

## Article Content

 **കോഴിക്കോട്: **ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

യോഗ്യത : എസ്എസ്എല്‍സി പാസ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്  (അസാപ്, പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്‌സ്), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്  ( കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ്  ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പിന് കീഴിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്  കോര്‍പറേഷന്‍ നടത്തുന്ന കോഴ്‌സ് ), സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത നഴ്സിംഗ് അസിസ്റ്റന്റ്  കോഴ്‌സ്.

18 നും 36 നും ഇടയില്‍ പ്രായമായ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 6 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി എംസിഎച്ച് സെമിനാര്‍ ഹാളില്‍ ( പേ വാര്‍ഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126334/recruitment-of-nursing-assistant-at-kozhikkode)