---
title: "#injured | തെങ്ങ് വീണ് ഒരാള്‍ക്ക് പരുക്ക് "
english_title: "A coconut fell and injured one person"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126346/a-coconut-fell-and-injured-one-person-koothali-"
published_at: "2023-07-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fbcf90a4a0_1_coco.jpg"
keywords: []
---

# #injured | തെങ്ങ് വീണ് ഒരാള്‍ക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി നെയ്ത്ത് സഹകരണ സംഘത്തിന്റെ മേല്‍ക്കൂരയില്‍ തെങ്ങ് വീണ് ഒരാള്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസത്തെ കാറ്റിലാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയതെങ്ങ് നെയ്ത്ത് സംഘത്തിന്റെ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചത്.

## Article Content

**പേരാമ്പ്ര : **കൂത്താളി നെയ്ത്ത് സഹകരണ സംഘത്തിന്റെ മേല്‍ക്കൂരയില്‍ തെങ്ങ് വീണ് ഒരാള്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസത്തെ കാറ്റിലാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയതെങ്ങ് നെയ്ത്ത് സംഘത്തിന്റെ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചത്.

ഈ സമയം കെട്ടിടത്തിനകത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തെങ്ങ് വീണതിനെ തുടര്‍ന്ന് ചുമരിന്റെ മുകള്‍ ഭാഗം കെട്ടിയ ജാളിയും മേല്‍ക്കൂരയും തകര്‍ന്ന് കെട്ടിടത്തിനകത്തേക്ക് പതിക്കുകയായിരുന്നു.

യൂണിറ്റിലെ തറിയും മറ്റ് നെയ്ത്ത് ഉപകരണങ്ങള്‍ക്കും കേട് പാട് സംഭവിച്ചു. നെയ്യുകയായിരുന്ന യുവതിക്ക് കൈക്കും കഴുത്തിനും പരുക്കേറ്റു.

പരുക്കേറ്റ സി.എം സുമ ( 32 ) പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സഹകരണ സംഘം അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126346/a-coconut-fell-and-injured-one-person-koothali-)