---
title: "# perpetrators | അക്രമികളെ നിലക്ക് നിര്‍ത്തണം; മുസ്ലിം ലീഗ് "
english_title: "The perpetrators must be stopped; Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126391/the-perpetrators-must-be-stopped-muslim-league-at-arikkulam "
published_at: "2023-07-01T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fd1fd82e17_1_leage.jpg"
keywords: []
---

# # perpetrators | അക്രമികളെ നിലക്ക് നിര്‍ത്തണം; മുസ്ലിം ലീഗ് 

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുന്നവരെ നിലക്ക് നിര്‍ത്താന്‍ അധികൃതര്‍ തയാറാവണമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുന്നവരെ നിലക്ക് നിര്‍ത്താന്‍ അധികൃതര്‍ തയാറാവണമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

അരിക്കുളത്ത് മഠത്തില്‍ അമ്മത് എന്ന ആളുടെ പീടിക അടിച്ച് തകര്‍ക്കുകയും അദ്ധേഹത്തെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുരുടി മുക്കില്‍ അക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നിലപാട് അപലപനീയമാണെന്നും മുസ്‌ലിം ലീഗ് പറഞ്ഞു.

ആയുധങ്ങളുമായി സാധാരണക്കാരുടേയും കച്ചവടക്കാരുടേയും സ്വൊര്യജീവിതത്തിന് തടസം നില്‍ക്കുന്ന ഇത്തരം ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ അധികൃതര്‍ തയാറാവണമെന്നും മുസ്ലിം ലീഗ് നേതാക്കളായ ഇ.കെ. അഹമദ് മൗലവി, ബഷീര്‍ വടക്കയില്‍, കെ.എം. മുഹമ്മദ്, അമ്മത് പൊയിലങ്ങല്‍, അഷ്‌റഫ് എന്‍.കെ.അബ്ദുള്ള പി.പി.കെ. സകരിയ്യ മാവട്ട്, റഫീഖ് ഊരള്ളൂര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126391/the-perpetrators-must-be-stopped-muslim-league-at-arikkulam )