---
title: "#karshaka | കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.സി വിജയന്‍"
english_title: "Actions against farmers should be stopped: KC Vijayan at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126401/actions-against-farmers-should-be-stopped-kc-vijayan-at-perambra"
published_at: "2023-07-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fd8fea2fea_1_kv3.jpg"
keywords: []
---

# #karshaka | കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.സി വിജയന്‍

> **Lead Summary:** **പേരാമ്പ്ര: **കേരളത്തിലെ കര്‍ഷകരുടെ നടുവൊടിക്കുന്ന നയങ്ങളാണ് കേന്ദ്ര കേരള സര്‍ക്കാറുകള്‍ അനുവര്‍ത്തിക്കുന്നതെന്ന് കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയന്‍.

## Article Content

**പേരാമ്പ്ര: **കേരളത്തിലെ കര്‍ഷകരുടെ നടുവൊടിക്കുന്ന നയങ്ങളാണ് കേന്ദ്ര കേരള സര്‍ക്കാറുകള്‍ അനുവര്‍ത്തിക്കുന്നതെന്ന് കര്‍ഷ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയന്‍.

കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ പേരാമ്പ്ര സെന്റ്  ഫ്രാന്‍സിസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളീകേര കര്‍ഷകരുടെ നില പരിതാപകരമാണ്. പച്ചത്തേങ്ങ സംഭരണം നടത്തുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അതു നടത്തുകയോ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും, മാത്രമല്ല കൃഷിഭവനിലൂടെ ടോക്കന്‍ സമ്പ്രദായം കൊണ്ടുവരികയും കൃഷിക്കാര്‍ ഉല്പന്നങ്ങള്‍ നല്‍കുന്നതിനായി മാസങ്ങളോളം കാത്ത് നില്‍ക്കുന്ന അവസ്ഥ ഉണ്ടാക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബര്‍ കര്‍ഷകരുടെ സ്ഥിതിയും ദയനീയമാണെന്നും സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാടുകള്‍ക്ക് എതിരായി സംസ്ഥാന വ്യാപകമായി ജനകീയ കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്  അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍.പി വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, ഇ അശോകന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ. മധുകൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ ഐപ്പ് വടക്കേതടം, രബീഷ് വളയം, ജോസ് കാരിവേലി, മൊയ്തു കോരംങ്കോട്ട്, ജോസഫ് എലഞ്ഞിക്കല്‍, സി.എം സദാശിവന്‍, ടി.പി നാരായണന്‍, ശ്രീധരന്‍ കല്‍പ്പത്തൂര്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.സി ഗോപാലന്‍ തുടങ്ങയവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പേരാമ്പ്ര ടൗണില്‍ പ്രകടനവും നടന്നു.

പി.സി പ്രത്യഷ്, സി.എം ബാബൂ, ശ്രീധരന്‍ കല്പ്പത്തൂര്‍, സി.പി നാരായണന്‍, പട്ടയാട്ട് അബ്ദുള്ള, പാപ്പച്ചന്‍ കൂനംതടം, കുമാരന്‍ പറക്കൊമ്പത്ത്, ഹരീന്ദ്രന്‍ വാഴയില്‍, മനോജ് വി.പി തുങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126401/actions-against-farmers-should-be-stopped-kc-vijayan-at-perambra)