---
title: "#elderly | പേരാമ്പ്രയില്‍ ഇനി വയോജനങ്ങള്‍ കാത്തു നില്‍ക്കേണ്ട "
english_title: "No more waiting for the elderly in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126450/no-more-waiting-for-the-elderly-in-perambra"
published_at: "2023-07-01T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ffcda60c21_1_as4.jpg"
keywords: []
---

# #elderly | പേരാമ്പ്രയില്‍ ഇനി വയോജനങ്ങള്‍ കാത്തു നില്‍ക്കേണ്ട 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വയോജനങ്ങള്‍ക്കുള്ള പ്രത്യേക ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വയോജനങ്ങള്‍ക്കുള്ള പ്രത്യേക ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023 - 24 ല്‍ ഉള്‍പ്പെടുത്തിയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വയോജനങ്ങള്‍ക്കുള്ള പ്രത്യേക ഒ.പി ഒരുക്കിയിരിക്കുന്നത്.

ഇതോടെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തുന്ന പ്രായമായവര്‍ക്ക് ഒപി ടിക്കറ്റുമെടുത്ത് മറ്റുള്ളവര്‍ക്കൊപ്പം കാത്തു നില്‍ക്കേണ്ട.

ആശുപത്രിയുടെ പ്രവേശന കവാടത്തിന് വലതുവശത്തായാണ് ഇവര്‍ക്കുള്ള ഒപി ഒരുക്കിയിരിക്കുന്നത്.

പ്രത്യേക ഒ.പിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ ലിസ്സി, പ്രഭാശങ്കര്‍, ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, ഡോ. സി.കെ വിനോദ്, എച്ച്എംസി അംഗങ്ങളായ രാജന്‍ മരുതേരി, സഫ മജീദ്, കെ.വി. ബാലന്‍, തറുവയ് ഹാജി, ഇ. ബാലകൃഷ്ണന്‍, മാധ്യമ പ്രതിനിധി ദേവരാജ് കന്നാട്ടി, ജെഎച്ച്ഐ അസീസ്സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെഡ് നഴ്സ് ജിനിമോള്‍ ജോസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126450/no-more-waiting-for-the-elderly-in-perambra)