---
title: "#Remembrance | അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു"
english_title: "Remembrance and floral tributes were organized at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126465/remembrance-and-floral-tributes-were-organized-at-koothali"
published_at: "2023-07-01T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0070aceff6_1_cn.jpg"
keywords: []
---

# #Remembrance | അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** ** കൂത്താളി:** ജനസംഘകാല പ്രവര്‍ത്തകനും ബിജെപി നേതാവുമായിരുന്ന സി.എന്‍ മാരാരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി കിഴക്കന്‍ പേരാമ്പ്ര കമ്മിറ്റിയുടെ നേത്യത്വത്തില്‍ അദേഹത്തിന്റെ സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

** കൂത്താളി:** ജനസംഘകാല പ്രവര്‍ത്തകനും ബിജെപി നേതാവുമായിരുന്ന സി.എന്‍ മാരാരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി കിഴക്കന്‍ പേരാമ്പ്ര കമ്മിറ്റിയുടെ നേത്യത്വത്തില്‍ അദേഹത്തിന്റെ സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മണ്ഡലം പ്രസിഡന്റുമായ ടി.പി കുഞ്ഞികണ്ണന്‍ ഉദ്ഘാടനം ചെയ്തു. മീത്തല്‍ ബാലന്‍ അധ്യക്ഷത വഹിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  തറമല്‍ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി.

തയ്യില്‍ വിജയന്‍, സുനില്‍ കൂത്താളി, എ ബാലചന്ദ്രന്‍, ശ്രീനി, രമ്യ പ്രദീപ്, മമ്പാട്ടില്‍ വിനോദന്‍, പി.കെ ധനീഷ്, കെ.സി പ്രേമദാസ്, പൊയില്‍ കണ്ടി ബാലകൃഷ്ണന്‍, ജയദേവന്‍ പൈതോത്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126465/remembrance-and-floral-tributes-were-organized-at-koothali)