---
title: "#ONLINE SERVICE / ഓണ്‍ലൈന്‍ സര്‍വ്വീസ് സെന്ററുകളോടുള്ള വിവേചനം അവസാനിപ്പിക്കണം: "
english_title: "Discrimination against online service centers should end:"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126557/discrimination-against-online-service-centers-should-end"
published_at: "2023-07-01T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0557302f6c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #ONLINE SERVICE / ഓണ്‍ലൈന്‍ സര്‍വ്വീസ് സെന്ററുകളോടുള്ള വിവേചനം അവസാനിപ്പിക്കണം: 

> **Lead Summary:** ** മേപ്പയ്യൂര്‍: **അക്ഷയ സെന്ററുകള്‍ക്കനുവദിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും എല്ലാ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കും അനുവദിക്കണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍: **അക്ഷയ സെന്ററുകള്‍ക്കനുവദിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും എല്ലാ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കും അനുവദിക്കണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി.പി മജീദ് ഉദ്ഘാടനം ചെയ്തു. അനുദിനം വര്‍ദ്ധിച്ചിരുന്ന പേപ്പര്‍ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി പറഞ്ഞു.

എം രാജന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. , പി.പി ബിനു വയനാട്, ഏ സുദര്‍ശനന്‍, ബിനീഷ് കുമാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.

ബിജു അനന്ത മേപ്പയൂര്‍ (ജില്ലാ പ്രസിഡണ്ട്), ശരത്ത് കിഴക്കേടത്ത് (ജില്ലാ സെക്രട്ടറി), ഷാന്‍ കെ (ജില്ലാ ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126557/discrimination-against-online-service-centers-should-end)