---
title: "ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം നടന്നു "
english_title: "Avala Tharamal Ayyappa Temple celebrated the consecration day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126566/avala-tharamal-ayyappa-temple-celebrated-the-consecration-day"
published_at: "2023-07-01T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a05a19f4139_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം നടന്നു 

> **Lead Summary:** **പേരാമ്പ്ര: **ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

## Article Content

**പേരാമ്പ്ര: **ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി, ശ്രീജൂ നമ്പൂതിരി, ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ദീപാരാധന, പ്രസാദ ഊട്ട് എന്നിവ നടന്നു.

ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് വിജയന്‍ ആവള, സെക്രട്ടറി പി.ബാലകൃഷ്ണന്‍ , രവി.പി. അരീക്കല്‍, കെ.പി ബാലന്‍, സായി ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126566/avala-tharamal-ayyappa-temple-celebrated-the-consecration-day)