---
title: "#youthleauge |ബലിപെരുന്നാള്‍ ദിനത്തില്‍ മത സൗഹാര്‍ദ്ദം വിളിച്ചോതി യൂത്ത് ലീഗ് "
english_title: "Youth League calls for religious harmony on Sacrifice Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126612/youth-league-calls-for-religious-harmony-on-sacrifice-day"
published_at: "2023-07-02T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0f1ee9fd2e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #youthleauge |ബലിപെരുന്നാള്‍ ദിനത്തില്‍ മത സൗഹാര്‍ദ്ദം വിളിച്ചോതി യൂത്ത് ലീഗ് 

> **Lead Summary:** ** കൊയിലാണ്ടി:** മതേതരത്വവും സൗഹൃദവും വിളിച്ചോതി ബലിപെരുന്നാള്‍ ദിനത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൊല്ലം പിഷാരികാവ് ക്ഷേത്ര മേല്‍ശാന്തി എന്‍ നാരയണന്‍ മൂസതിന് ഈദ് ഗിഫ്റ്റ് നല്‍കി.

## Article Content

** കൊയിലാണ്ടി:** മതേതരത്വവും സൗഹൃദവും വിളിച്ചോതി ബലിപെരുന്നാള്‍ ദിനത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൊല്ലം പിഷാരികാവ് ക്ഷേത്ര മേല്‍ശാന്തി എന്‍ നാരയണന്‍ മൂസതിന് ഈദ് ഗിഫ്റ്റ് നല്‍കി.

വിഭാഗിയതയും ഭിന്നിപ്പും നിറഞ്ഞ കലുഷിതമായ കാലത്ത് സ്‌നേഹവും മതേതരത്വവും സൗഹാര്‍ദ്ദവും വിളിച്ചോതുന്ന യൂത്ത്‌ലീഗിന്റെ ഇത്തരം പരിപാടി മാതൃകപരമാണെന്ന് മേല്‍ശാന്തി പറഞ്ഞു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് ഉപഹാരം നല്‍കി. ഫാസില്‍ നടേരി, പി.കെ മുഹമ്മദലി , ബാസിത്ത് കൊയിലാണ്ടി, സിഫാദ് ഇല്ലത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126612/youth-league-calls-for-religious-harmony-on-sacrifice-day)