---
title: "#interview | ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ അഭിമുഖം"
english_title: "Branch Manager Interview in District Cooperative Bank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126629/branch-manager-interview-in-district-cooperative-bank"
published_at: "2023-07-02T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a101e2ede6f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #interview | ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ അഭിമുഖം

> **Lead Summary:**  ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട് I (ജനറല്‍ ക്വോട്ട ) (ഫസ്റ്റ് എന്‍ സി എ - എസ് സി ആന്‍ഡ് എല്‍ സി/എ ഐ) (കാറ്റഗറി ന.339/2021 ആന്‍ഡ് 340/2021) തസ്തികയിലേക്ക് യഥാക്രമം 07-01-2023, 30-12-2022 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ ആറിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.

## Article Content

 ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പാര്‍ട്ട് I (ജനറല്‍ ക്വോട്ട ) (ഫസ്റ്റ് എന്‍ സി എ - എസ് സി ആന്‍ഡ് എല്‍ സി/എ ഐ) (കാറ്റഗറി ന.339/2021 ആന്‍ഡ് 340/2021) തസ്തികയിലേക്ക് യഥാക്രമം 07-01-2023, 30-12-2022 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ ആറിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.

പ്രസ്തുത അഭിമുഖവുമായി ബന്ധപ്പെട്ട അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0495 2371971

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126629/branch-manager-interview-in-district-cooperative-bank)