---
title: "#Njattuvela chandha l ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി "
english_title: "njattuvela-chandha-began"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126705/njattuvela-chandha-began"
published_at: "2023-07-02T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1306b4b93d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Njattuvela chandha l ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി 

> **Lead Summary:** **മേപ്പയൂര്‍:** ഗ്രാമപഞ്ചായത്ത് കൃഷിഭവനും മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു.

## Article Content

**മേപ്പയൂര്‍:** ഗ്രാമപഞ്ചായത്ത് കൃഷിഭവനും മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. ജൂലൈ 1 മുതല്‍ 5 വരെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശമാണ് ഞാറ്റുവേല ചന്തയുടെ പ്രവര്‍ത്തനം.

തെങ്ങ്, കമുങ്ങ്, സപ്പോട്ട, റെഡ് ലേഡി, റംബൂട്ടാന്‍ ഉള്‍പ്പെടെയുള്ള ഫലവൃക്ഷതൈകള്‍ ചന്തയില്‍ ലഭ്യമാണ്. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച തൈകളാണ് ചന്തയിലുള്ളത്. കൃഷി ഓഫീസര്‍ അപര്‍ണ അര്‍.എ പദ്ധതി വിശദീകരണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനില്‍ വടക്കയില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗങ്ങളായ റാബിയ എടത്തിക്കണ്ടി, ശ്രീനിലയം വിജയന്‍ മാസ്റ്റര്‍, മിനി അശോകന്‍, പ്രസീത കെ.എം, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.കെ ഹരികുമാര്‍, കൃഷി അസിസ്റ്റന്റ് എസ്.സുഷേണന്‍, കാര്‍ഷിക കര്‍മസേന സൂപ്പര്‍വൈസര്‍ സരിത, കര്‍ഷക പ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

കാര്‍ഷിക കര്‍മ്മസേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍ സ്വാഗതവും സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ് നന്ദിയും പറഞ്ഞു. മേപ്പയൂര്‍ കാര്‍ഷിക വികസന കമ്മിറ്റി മെമ്പര്‍മാരും പാടശേഖര ഭാരവാഹികളും കര്‍മ്മസേന ടെക്‌നീഷ്യന്‍മാരും മേപ്പയൂര്‍ പഞ്ചായത്തിലെ കര്‍ഷകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126705/njattuvela-chandha-began)