---
title: "#play ground l  ഒരു നാട് ഒന്നിച്ചപ്പോള്‍ പൊതുകളിസ്ഥലമെന്ന സ്വപ്നത്തിന് സാക്ഷാത്കാരമായി "
english_title: "When a nation came together, the dream of a common playground came true"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126828/when-a-nation-came-together-the-dream-of-a-common-playground-came-true"
published_at: "2023-07-02T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a19db9e85b1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #play ground l  ഒരു നാട് ഒന്നിച്ചപ്പോള്‍ പൊതുകളിസ്ഥലമെന്ന സ്വപ്നത്തിന് സാക്ഷാത്കാരമായി 

> **Lead Summary:** **പാലേരി : **നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം എന്ന മുദ്രാവാക്യവുമായി ഒരു നാട് ഒന്നിച്ചു.

## Article Content

**പാലേരി : **നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം എന്ന മുദ്രാവാക്യവുമായി ഒരു നാട് ഒന്നിച്ചു.

നാളയുടെ വാഗ്ദാനങ്ങള്‍ക്ക് കളിച്ചു വരാന്‍ ഒന്നിച്ചിരിക്കാന്‍ ഭിന്നിക്കാതിരിക്കാന്‍ ഒരു ജനത ഒന്നിച്ചപ്പോള്‍ കന്നാട്ടി എന്ന ദേശത്ത് ഒരു പൊതു കളിസ്ഥലമെന്ന സ്വപ്നത്തിന് സാക്ഷാക്കാരമായി.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി കന്നാട്ടിയില്‍ ഒരു പൊതു കളിസ്ഥലം ഉണ്ടാക്കുന്നതിന് ജനകീയ കമ്മറ്റിക്ക് രൂപം നല്‍കി.

പ്രദേശത്തെ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലക്ക് വാങ്ങുകയായിരുന്നു. ജനകീയ കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ച ശേഷം പഞ്ചായത്തിന് ഈ ഭൂമി കൈമാറു ന്നതോടെ ഇതൊരു പൊതു ഇടമായി മാറും.

കളിസ്ഥലത്തിനായ് ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകളായ് ഈ ജനകീയ ഉദ്യമത്തിന് എത്തിച്ചേർന്നത്.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്‍ന്റിഗ് കമ്മറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.വി രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.പി. റീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അശോകന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു അനിത, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എൻ.പി. വിജയന്‍, കെ.പി.ബാലകൃഷ്ണന്‍, ഷിഹാബ് കന്നാട്ടി, എന്‍.ഇ. ചന്ദ്രന്‍, എം. സുജാത, വി.എം ശോഭ, കെ.സി മുഹമ്മദ് റഫീക്ക്, പപ്പന്‍ കന്നാട്ടി, പ്രകാശന്‍ കന്നാട്ടി എന്നിവര്‍ സംസാരിച്ചു. 

ഗ്രാമപഞ്ചായത്തംഗം എന്‍.പി സത്യവതി സ്വാഗതവും എം.മുകുന്ദന്‍ നന്ദിയും രേഖപ്പെടുത്തി.

യോഗത്തിന്‍ 251 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. എം. അരവിന്ദാക്ഷന്‍  ചെയര്‍മാനായും, സി.വി രജീഷ്  കണ്‍വീനറും പാളയാട്ട് ബഷീര്‍  ട്രഷറുമായും  കമ്മിറ്റി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126828/when-a-nation-came-together-the-dream-of-a-common-playground-came-true)