---
title: "#liquor | അനധികൃത മദ്യവില്‍പ്പന ഒരാള്‍ പിടിയില്‍ "
english_title: "One arrested for selling illegal liquor at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126954/one-arrested-for-selling-illegal-liquor-at-kayanna"
published_at: "2023-07-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2635adfb55_1_liqur.jpg"
keywords: []
---

# #liquor | അനധികൃത മദ്യവില്‍പ്പന ഒരാള്‍ പിടിയില്‍ 

> **Lead Summary:** **കായണ്ണ: **അനധികൃത മദ്യവുമായി വില്‍പ്പനയ്ക്കിടെ യുവാവ് പൊലീസ് പിടിയിലായി. കായണ്ണ സ്വദേശിയായ കുന്നുമ്മല്‍ കേളപ്പന്റെ മകന്‍ കെ സുരേഷ് എന്നയാളാണ് പിടിയിലായത്.

## Article Content

**കായണ്ണ: **അനധികൃത മദ്യവുമായി വില്‍പ്പനയ്ക്കിടെ യുവാവ് പൊലീസ് പിടിയിലായി. കായണ്ണ സ്വദേശിയായ കുന്നുമ്മല്‍ കേളപ്പന്റെ മകന്‍ കെ സുരേഷ് എന്നയാളാണ് പിടിയിലായത്.

പേരാമ്പ്ര ഡിവൈഎസ്പി യുടെ നിര്‍ദ്ദേശ പ്രകാരം പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ കെ. ജിതിന്‍വാസ് , DANSAF സ്‌ക്വാര്‍ഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, മുനീര്‍, ഷാഫി, ജയേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രദേശത്ത് ലഹരിക്കെതിരെ പേരാമ്പ്ര സബ്ഡിവിഷനില്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്നും പേരാമ്പ്ര ഡിവൈഎസ്പി എം.സി. കുഞ്ഞിമൊയീന്‍കുട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126954/one-arrested-for-selling-illegal-liquor-at-kayanna)