---
title: "#cinvention | അജിത് പവാറിന്റെ നിലപാട് വഞ്ചനാപരം; മുക്കം മുഹമ്മദ് "
english_title: "Ajith Pawar's position is deceptive; Mukkam Muhammad at  kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/126994/ajith-pawars-position-is-deceptive-mukkam-muhammad-at-kadiyangad"
published_at: "2023-07-03T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2771da7783_1_pavar.jpg"
keywords: []
---

# #cinvention | അജിത് പവാറിന്റെ നിലപാട് വഞ്ചനാപരം; മുക്കം മുഹമ്മദ് 

> **Lead Summary:** **കടിയങ്ങാട് :** അജിത് പവാറിന്റെ നിലപാട് വഞ്ചനാപരമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പറഞ്ഞു. എന്‍സിപി ചങ്ങരോത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കടിയങ്ങാട് :** അജിത് പവാറിന്റെ നിലപാട് വഞ്ചനാപരമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പറഞ്ഞു. എന്‍സിപി ചങ്ങരോത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്  സി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍സിപി ജില്ലാ സെക്രട്ടറിമരായ പി.കെ.എം. ബാലകൃഷ്ണന്‍, കിഴക്കയില്‍ ബാലന്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഫ മജീദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീനി മനത്താനത്ത്, കെ.കെ. കുഞ്ഞികണാരന്‍, ബ്ലോക്ക് സെക്രട്ടറി പി.സി. അബ്ദുള്‍ ഖാദര്‍, കൂത്താളി മണ്ഡലം പ്രസിഡന്റ്  കെ.എം. ഗോവിന്ദന്‍, എന്‍. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, എം.വി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.കെ. ശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീബ മനത്താനത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/126994/ajith-pawars-position-is-deceptive-mukkam-muhammad-at-kadiyangad)