---
title: "#commemoration | കുളത്തുംതറ ഇ.എ പ്രകാശന്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Kulathumthara EA Prakashan organized the commemoration at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127079/kulathumthara-ea-prakashan-organized-the-commemoration-at-chakkittapara"
published_at: "2023-07-03T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2a38b1e277_1_eap.jpg"
keywords: []
---

# #commemoration | കുളത്തുംതറ ഇ.എ പ്രകാശന്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **ചക്കിട്ടപാറ :** കനിവ് സാന്ത്വന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുളത്തുംതറയിലെ നാടകപ്രവര്‍ത്തകനായിരുന്ന ഇ.എ പ്രകാശന്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ :** കനിവ് സാന്ത്വന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുളത്തുംതറയിലെ നാടകപ്രവര്‍ത്തകനായിരുന്ന ഇ.എ പ്രകാശന്‍ അനുസ്മരണം സംഘടിപ്പിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു.

എ.ജി രാജന്‍, ശിവദാസന്‍ ചെമ്പ്ര, ശ്രീധരന്‍ പെരുവണ്ണാമൂഴി, വി.വി കുഞ്ഞിക്കണ്ണന്‍, പി.ആര്‍ ലോഹിതാക്ഷന്‍, എ.ജി ഭാസ്‌കരന്‍, പി.പി രാജീവന്‍, സി.എം രാജു, ടി.പി. ശിവാനന്ദന്‍, വി സുരേഷ്, ടി.കെ സബിന്‍ എന്നിവര്‍ സംസാരിച്ചു.

കനിവ് സെക്രട്ടറി വിനോദ് പനക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കനിവ് പ്രസിഡന്റ്  എ.ജി. വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127079/kulathumthara-ea-prakashan-organized-the-commemoration-at-chakkittapara)