---
title: "@ fish farming | ഉള്‍നാടന്‍ മത്സ്യകൃഷി; ക്ലസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം നാളെ "
english_title: "inland fish farming; Cluster office opening tomorrow at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127098/inland-fish-farming-cluster-office-opening-tomorrow-at-perambra"
published_at: "2023-07-03T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2be31591f4_1_fish.jpg"
keywords: []
---

# @ fish farming | ഉള്‍നാടന്‍ മത്സ്യകൃഷി; ക്ലസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം നാളെ 

> **Lead Summary:** ** പേരാമ്പ്ര: **ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

## Article Content

** പേരാമ്പ്ര: **ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

സുഭിക്ഷ കേരളം പദ്ധതി, ജനകീയ മത്സ്യകൃഷി, പി.എം. എം.എസ്. വൈ. തദ്ദേശസ്വയംഭരണ വകുപ്പ് വാര്‍ഷിക പദ്ധതി മുതലായ പദ്ധതികള്‍ മുഖേനെ ജില്ലയിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും, വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പേരാമ്പ്ര ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലസ്റ്റര്‍ ഓഫീസിന് രൂപം കൊടുത്തിട്ടുണ്ട്.

 ക്ലസ്റ്റര്‍ ഓഫീസിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു നിര്‍വ്വഹിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127098/inland-fish-farming-cluster-office-opening-tomorrow-at-perambra)