---
title: "#poisoned |മേപ്പയ്യൂര്‍ നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു "
english_title: "Couple poisoned in Mepayyur Nedumboil; One died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127190/couple-poisoned-in-mepayyur-nedumboil-one-died"
published_at: "2023-07-03T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a300f08efdf_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #poisoned |മേപ്പയ്യൂര്‍ നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു മേപ്പയ്യൂര്‍: നെടുമ്പൊയിലില്‍ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഒരാള്‍ മരിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു മേപ്പയ്യൂര്‍: നെടുമ്പൊയിലില്‍ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഒരാള്‍ മരിച്ചു.

പാറയ്ക്കല്‍ മീത്തല്‍ ബാലന്‍ (62)ആണ് മരിച്ചത്. ഭാര്യ ഗീത കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഗീതയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്ന് മണിയോടെയാണ് ബാലന്‍ മരണത്തിന് കീഴടങ്ങിയത്.

ഗീതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബാലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മകന്‍ രഞ്ജിത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127190/couple-poisoned-in-mepayyur-nedumboil-one-died)