---
title: "#road |ഒതയോത്ത് റോഡിലൂടെയുള്ള യാത്ര ദുരിതം തന്നെ "
english_title: "The journey through Otayoth Road is miserable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127219/the-journey-through-otayoth-road-is-miserable"
published_at: "2023-07-04T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a36b399886b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #road |ഒതയോത്ത് റോഡിലൂടെയുള്ള യാത്ര ദുരിതം തന്നെ 

> **Lead Summary:** **പന്തിരിക്കര : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 7 ,8 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന വയരാളംകണ്ടി റോഡിനേയും കെ ടി റോഡിനെയും ബന്ധിപ്പിക്കുന്ന ഒതയോത്ത് റോഡിലാണ് ഈ ദുരിത യാത്ര.

## Article Content

**പന്തിരിക്കര : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 7 ,8 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന വയരാളംകണ്ടി റോഡിനേയും കെ ടി റോഡിനെയും ബന്ധിപ്പിക്കുന്ന ഒതയോത്ത് റോഡിലാണ് ഈ ദുരിത യാത്ര.

വര്‍ഷങ്ങള്‍ ഏറെയായി പ്രതീക്ഷയോടുള്ള കാത്തിരിപ്പിലാണ് നാട്ടുകാര്‍. ഓരോ കാലവര്‍ഷം വരുമ്പോഴും ദുരിതത്തില്‍ ആകുന്നത് നിരവധി വിദ്യാര്‍ത്ഥികളും രോഗികളുമാണ്.

മുപ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ വഴി മറ്റു നാട്ടുകാര്‍ക്കും വളരെ ഉപകാരപ്രദമാണ്.

പന്തിരിക്കരയില്‍ നിന്നും വി. കെ റോഡ് വഴി വരുന്നു യാത്രക്കാര്‍ക്ക് ഈസ്റ്റ് പേരാമ്പ്ര, ചക്കിട്ടപാറ എന്നിവിടങ്ങളിലേക്ക് കെ.ടി റോഡ് വഴി എത്തിച്ചേരാന്‍ പറ്റുന്ന ഏറ്റവും എളുപ്പ വഴി കൂടിയാണ് ഇത്.

500 മീറ്ററില്‍ താഴെ നീളം വരുന്ന ഈ റോഡിനു വേണ്ടി നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതികള്‍ നല്‍കിയിട്ടും ഇതുവരെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

വരും ദിവസങ്ങളില്‍ പഞ്ചായത്തില്‍ നിന്നും മറ്റും നടപടികളില്‍ ഉണ്ടായിട്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127219/the-journey-through-otayoth-road-is-miserable)