---
title: "#Abhimanyu | അഭിമന്യു അനുസ്മരണ ജില്ലാ തല പരിപാടി സംഘടിപ്പിച്ചു"
english_title: "Abhimanyu organized a district level commemoration program at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127299/abhimanyu-organized-a-district-level-commemoration-program-at-perambra"
published_at: "2023-07-04T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3be469e47f_1_sfi.jpg"
keywords: []
---

# #Abhimanyu | അഭിമന്യു അനുസ്മരണ ജില്ലാ തല പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **അഭിമന്യു അനുസ്മരണ ജില്ലാ തല പരിപാടി സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ വെച്ച് നടന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **അഭിമന്യു അനുസ്മരണ ജില്ലാ തല പരിപാടി സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ വെച്ച് നടന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.

വര്‍ഗ്ഗീയതക്കെതിരായി ക്യാമ്പസുകളില്‍ എക്കാലവും ശബ്ദമുയര്‍ത്തിയത് എസ്എഫ്‌ഐ മാത്രമാണ്. ഇനിയും ആ പോരാട്ടം ശക്തമായി തുടരുമെന്നും വസീഫ് കൂട്ടിചേര്‍ത്തു.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്  പി താജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരോദ് ചങ്ങാടത്ത്, അഭിഷാപ്രഭാഗര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഫിദല്‍ റോയസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം നന്ദന എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തിന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അശ്വന്ത് ചന്ദ്ര, സ്വരാഗ്, അക്ഷയ് കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ കെ.കെ അമല്‍, അസിന്‍ ബാനു എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ ജോ. സെക്രട്ടറി മിഥുന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ഏരിയ സെക്രട്ടറി അമല്‍ജിത്ത് നന്ദിയും രേഖപ്പെടുത്തി. മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച പ്രകടനം കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127299/abhimanyu-organized-a-district-level-commemoration-program-at-perambra)