സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളം 27 ന് തുടങ്ങും

സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളം 27 ന് തുടങ്ങും
Nov 25, 2021 03:15 PM | By Perambra Editor

 പേരാമ്പ്ര: സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം ഈ മാസം 27, 28 തിയ്യതികളില്‍ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കും. എട്ടു പഞ്ചായത്തുകളിലെ 15 ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ഏകദേശം 150 പ്രതിനിധികള്‍ 21 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കും.

നൊച്ചാട് പഞ്ചായത്തില്‍ പുതിയ ഒരു ലോക്കല്‍ കമ്മിറ്റി കൂടി വന്നതോടെ മൂന്ന് ലോക്കലുകളായി മേപ്പയ്യൂര്‍, പേരാമ്പ്ര, ചെറുവണ്ണൂര്‍, ചക്കിട്ടപാറ, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളില്‍ രണ്ട് വീതവും കൂത്താളി, കായണ്ണ പഞ്ചായത്തുകളില്‍ ഓരോ ലോക്കല്‍ കമ്മിറ്റിയുമാണുള്ളത്.

പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ ചക്കിട്ടപ്പാറയിലെ ജോസഫ് പള്ളുരുത്തി, മേപ്പയ്യൂരിലെ കെ. കുഞ്ഞിരാമന്‍, പേരാമ്പ്ര വെസ്റ്റ് ലോക്കലിലെ കെ. ബാലന്‍ അടിയോടി എന്നിവര്‍ ഇത്തവണ ഒഴിവാകാന്‍ സാധ്യതയുണ്ട്.

നിലവിലുള്ള ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആരും ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് അംഗവും പട്ടികജാതി ക്ഷേമസമിതി ജില്ലാ ഭാരവാഹിയുമായ സി.എം. ബാബു പുതിയ കമ്മിറ്റിയില്‍ ഉണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പാണ്.

കഴിഞ്ഞ തവണ ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച നിലവിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ് എന്നിവരും പുതിയ കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്.

നിലവില്‍ കായണ്ണ ലോക്കലിലെ എ.സി. സതിയും മേപ്പയ്യൂരിലെ പി. പ്രസന്നയുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുജാത മനക്കല്‍ എന്നിവരും സാധ്യതാ പട്ടികയിലുള്ളവരാണ്. ലോക്കല്‍ സമ്മേളനങ്ങളെല്ലാം വലിയ പ്രശ്‌നങ്ങളില്ലാതെയാണ് സമാപിച്ചത്.

പേരാമ്പ്ര ഈസ്റ്റില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം പ്രിയേഷ് വിജയിച്ചിരുന്നു. ആവള, ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റികളിലേക്കും പാനലിനു പുറത്തുള്ള ഓരോ ആളുകള്‍ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല.ചക്കിട്ടപാറ ലോക്കലില്‍ സെക്രട്ടറി സ്ഥാനത്തേക്ക് സുജാത മനക്കല്‍ മത്സരിച്ചെങ്കിലും ഔദ്യോഗിക സ്ഥാനാത്ഥി എ.ജി.ഭാസ്‌ക്കരനായിരുന്നു ജയം. കഴിഞ്ഞ സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്‍. പി. ബാബു ആയിരുന്നു. ഇദ്ദേഹം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതോടെ മുമ്പ് മൂന്ന് തവണ സെക്രട്ടറി സ്ഥാനം അലങ്കരിച്ച എ. കെ. ബാലന് വീണ്ടും ചുമതല നല്‍കി. എന്നാല്‍ ഇത്തവണ അദ്ദേഹം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പാണ്.

അങ്ങനെയെങ്കില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റായ എം. കുഞ്ഞമ്മദിനാണ് കൂടുതല്‍ സാധ്യതയുള്ളത്. മികച്ച സംഘാടകനായ ഇദ്ദേഹത്തിന് ഇപ്പോള്‍ വലിയ ഉത്തരവാദിത്വമൊന്നുമില്ല. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കെ. സുനിലിനും ചെറിയ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

അദ്ദേഹം പഞ്ചായത്തിലെ പല ചടങ്ങുകളിലും പഞ്ചായത്ത് പ്രസിഡന്റായി കാലാവധി പൂര്‍ത്തീകരിക്കാനുണ്ടാവില്ലെന്ന് സൂചന നല്‍കുന്നുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പുള്ള സുനിലും മികച്ച സംഘാടകനാണ്.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഏരിയ കമ്മിറ്റി അംഗമാണെങ്കിലും ചാനല്‍ ചര്‍ച്ചകളിലെല്ലാം പാര്‍ട്ടി വാക്താവായ ഇദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടാനുള്ളതുകൊണ്ട് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല.

The CPM Perambra Area Conference will begin on the 27th

Next TV

Related Stories
നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Dec 1, 2021 02:40 PM

നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു...

Read More >>
റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

Nov 30, 2021 09:54 PM

റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി...

Read More >>
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Nov 30, 2021 08:55 PM

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ...

Read More >>
ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Nov 30, 2021 08:24 PM

ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

Nov 30, 2021 06:44 PM

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത്...

Read More >>
കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര  മണ്ഡലം പ്രസിഡണ്ട്

Nov 30, 2021 03:23 PM

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച്...

Read More >>
Top Stories