---
title: "@ rain | കനത്ത മഴയില്‍ വന്‍മരം കടപുഴകി വീണു"
english_title: "A huge tree fell down in heavy rain at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127377/a-huge-tree-fell-down-in-heavy-rain-at-chakkittapara"
published_at: "2023-07-04T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e92eef0c9_1_maram2.jpg"
keywords: []
---

# @ rain | കനത്ത മഴയില്‍ വന്‍മരം കടപുഴകി വീണു

> **Lead Summary:** ** ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറയില്‍ കനത്ത മഴയില്‍ വന്‍മരം കടപുഴകി വീണു. ഗതാഗതം സ്തംഭിച്ചു.

## Article Content

** ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറയില്‍ കനത്ത മഴയില്‍ വന്‍മരം കടപുഴകി വീണു. ഗതാഗതം സ്തംഭിച്ചു.

ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റോഡില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിനും കൃഷിഭവനും ഇടയില്‍ നിന്ന വന്‍മരമാണ് മതിലും തകര്‍ത്ത് റോഡിലേക്ക് പതിച്ചത്.

ഇലക്ട്രിക് ലൈനുകളെല്ലാം പൊട്ടി വൈദ്യുതി നിലച്ചിരിക്കുകയാണ്. മരം വീണപ്പോള്‍ റോഡില്‍ വാഹനങ്ങളും മറ്റ് യാത്രക്കാരും ഇല്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി.

പേരാമ്പ്ര അഗ്‌നിരക്ഷസേന എത്തി മരം മുറിച്ചു നീക്കുകയാണ്. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്ത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ കെ ബൈജു, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ ടി ബബീഷ്, എം മനോജ്, എം.കെ ജിഷാദ്, പി.വി മനോജ്, ഹോംഗാര്‍ഡ് എന്‍.എം രാജീവന്‍ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127377/a-huge-tree-fell-down-in-heavy-rain-at-chakkittapara)