---
title: "@fire | തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി"
english_title: "timely intervention of health workers; Accident averted at koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127471/timely-intervention-of-health-workers-accident-averted-at-koorachund"
published_at: "2023-07-04T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a43335dd2fe_1_thee.jpg"
keywords: []
---

# @fire | തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി

> **Lead Summary:** **കൂരാച്ചുണ്ട്: **കാളങ്ങാലി കൂരപ്പള്ളില്‍ മാത്യു (ജോസ്) വിന്റെ വീട്ടില്‍ തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്ന് 11 മണിയോടെയാണ് സംഭവം നടന്നത്.

## Article Content

**കൂരാച്ചുണ്ട്: **കാളങ്ങാലി കൂരപ്പള്ളില്‍ മാത്യു (ജോസ്) വിന്റെ വീട്ടില്‍ തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്ന് 11 മണിയോടെയാണ് സംഭവം നടന്നത്.

വീട്ടില്‍ രോഗിയായ മാത്യു മാത്രമേ ഉണ്ടായിരുന്നുള്ളു.

ഡ്രൈ ഡേ യുടെ ഭാഗമായി ഗൃഹസന്ദർശനത്തിന്ആ രോഗ്യപ്രവര്‍ത്തകര്‍ മാത്യുവിന്റെ വീട്ടില്‍ എത്തിയിരുന്നു. 

എന്തോ പുകഞ്ഞ് മണക്കുന്നത് പോലെ അനുഭവപ്പെട്ടെങ്കിലും ഇവിടെ നിന്ന് തിരിച്ച്  അടുത്ത വീട്ടിലെത്തിയപ്പോഴാണ് മാത്യുവിന്റെവീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

ഉടൻ ആരോഗ്യ പ്രവർത്തകർ ഓടിയെത്തിയപ്പോള്‍ ടിവിയില്‍ നിന്നും തീ ആളികത്തുന്നതാണ് കണ്ടത്.

മാത്യുവിനെ പെട്ടന്ന് തന്നെ അവര്‍ വീടിന് പുറത്തെത്തിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

നാട്ടുകാര്‍ ഓടിയെത്തുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ചെയ്തു.

നാട്ടുകാരും കൂരാച്ചുണ്ട് പൊലീസും ചേര്‍ന്ന് തീയണച്ചു. ടിവിയും റൂമിലെ ഡോറും പൂര്‍ണ്ണമായും കത്തി. 

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയിൽ കഴുക്കോലും പട്ടികയും ഇരുമ്പ് പൈപ്പായതിനാൽ വൻ തീപിടുത്തം ഒഴിവായി.

ടിവിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു.

വിവരമറിഞ്ഞ് പേരാമ്പ്രയില്‍ നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട വീട് സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127471/timely-intervention-of-health-workers-accident-averted-at-koorachund)