---
title: "@press | മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തുന്ന റെയ്ഡ് അപലപനീയം; കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ "
english_title: "Condemnation of police raids on houses of media persons; Kerala Press Workers Association at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127515/condemnation-of-police-raids-on-houses-of-media-persons-kerala-press-workers-association-at-kozhikkode"
published_at: "2023-07-04T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a45aace5af1_1_kpa.jpg"
keywords: []
---

# @press | മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തുന്ന റെയ്ഡ് അപലപനീയം; കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ 

> **Lead Summary:** **കോഴിക്കോട്: **മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തുന്ന റെയ്ഡ് അപലപനീയമെന്ന് കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍.

## Article Content

**കോഴിക്കോട്: **മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തുന്ന റെയ്ഡ് അപലപനീയമെന്ന് കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍.

പൊലീസ് അന്വേഷിക്കുന്ന ഒരു പ്രതിയെ കിട്ടിയില്ല എന്ന കാരണത്താല്‍ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരെ അവരുടെ വീടുകളിലും ബന്ധു വീടുകളിലും റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ ശക്തമായി അപലപിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

മറു നാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപന ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ഉള്ള കേസിന്റെ പേരില്‍ അവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തി അവരുടെ മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുക്കുന്ന നടപടിയെ ശക്തമായി അപലപിക്കുന്നതായും അവര്‍ പറഞ്ഞു.

മറു നാടന്‍ മലയാളി ഉടമയ്ക്കെതിരെ കേസുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തി കുറ്റക്കാരന്‍ ആണെങ്കില്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍ അതിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെവീട്ടില്‍ കയറി പരിശോധന നടത്തുന്നത് ശരിയല്ല.

ഇതിനെിരെ കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  ജി ശങ്കര്‍, ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, വൈസ് പ്രസിഡന്റ് സലിം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുള്ള, കണ്ണന്‍ പന്താവൂര്‍, ട്രഷറര്‍ ബൈജു പെരുവ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127515/condemnation-of-police-raids-on-houses-of-media-persons-kerala-press-workers-association-at-kozhikkode)