---
title: "@fish | ഉള്‍നാടന്‍ മത്സ്യകൃഷി; ക്ലസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "inland fish farming; The cluster office was inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127622/inland-fish-farming-the-cluster-office-was-inaugurated-at-perambra"
published_at: "2023-07-05T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5144926bdf_1_fish6.JPG"
keywords: []
---

# @fish | ഉള്‍നാടന്‍ മത്സ്യകൃഷി; ക്ലസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** ഉള്‍നാടന്‍ മത്സ്യ കര്‍ഷകര്‍ക്ക് സഹായമേകാന്‍ പേരാമ്പ്രയില്‍ ക്ലസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര:** ഉള്‍നാടന്‍ മത്സ്യ കര്‍ഷകര്‍ക്ക് സഹായമേകാന്‍ പേരാമ്പ്രയില്‍ ക്ലസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഉള്‍നാടന്‍ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പേരാമ്പ്ര ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫിഷറീസ് വകുപ്പിനു കീഴില്‍ ക്ലസ്റ്റര്‍ ഓഫീസ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതി, ജനകീയ മത്സ്യകൃഷി, പി.എം.എം.എസ്.വൈ, തദ്ദേശസ്വയംഭരണ വകുപ്പ് വാര്‍ഷിക പദ്ധതി മുതലായ പദ്ധതികള്‍ മുഖേനെ ജില്ലയിലെ മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും, വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ക്ലസ്റ്റര്‍ ഓഫീസിന് രൂപം നല്‍കിയത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ്  സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷ്‌റഫ്, കെ അജിത, സെക്രട്ടറി പി കാദര്‍, കര്‍ഷകപ്രതിനിധി ആലിയോട് മജീദ് എന്നിവര്‍ സംസാരിച്ചു.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ ആതിര സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഎഫ്ഒ ഷിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127622/inland-fish-farming-the-cluster-office-was-inaugurated-at-perambra)