---
title: "@mehandhi | സര്‍ഗ എടവരാട് മെഹന്തി മത്സരം സംഘടിപ്പിച്ചു "
english_title: "Sarga Edavarad organized Mehndi competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127671/sarga-edavarad-organized-mehndi-competition"
published_at: "2023-07-05T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a536f753f9c_1_sarga.JPG"
keywords: []
---

# @mehandhi | സര്‍ഗ എടവരാട് മെഹന്തി മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സര്‍ഗ എടവരാട് ഈദ് ആഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചി മൊഞ്ച് -2023 സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സര്‍ഗ എടവരാട് ഈദ് ആഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചി മൊഞ്ച് -2023 സംഘടിപ്പിച്ചു.

മെഹന്തി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഒന്നാം വാര്‍ഡ് അംഗം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണുമായ ശ്രീലജ പുതിയെടുത്ത് നിര്‍വഹിച്ചു.

ഒന്നാം സമ്മാനം: നമ മറിയം, രണ്ടാം സ്ഥാനം: ഗോപിക, മൂന്നാം സ്ഥാനം: ഫാത്തിമ തസ്‌നീം എന്നീ കുട്ടികള്‍ക്ക് ലഭിച്ചു.

എടവരാട് എഎം എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പരിപാടിക്ക് എം മുനീര്‍ സ്വാഗതം പറഞ്ഞു. ഇ.പി ആനന്ദ് അധ്യക്ഷത വഹിച്ചു.

പി.ടി മുര്‍ഷിദ്, കെ.ടി ശ്രീലേഷ്, ഒ.എം ശ്രീനേഷ്, അഭിഷേക്, ശ്രീനാഥ്, പി.ടി. ആനന്ദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127671/sarga-edavarad-organized-mehndi-competition)