---
title: "@Kisan | കിസാന്‍ ജനത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു"
english_title: "The Kisan people organized a protest meeting at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127677/the-kisan-people-organized-a-protest-meeting-at-nochad"
published_at: "2023-07-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a539dd2b8bb_1_kisan2.JPG"
keywords: []
---

# @Kisan | കിസാന്‍ ജനത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിടിവില്‍ പ്രതിഷേധിച്ച് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയിടിവില്‍ പ്രതിഷേധിച്ച് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കിസാന്‍ ജനത സംസ്ഥാന സമിതി അംഗം വല്‍സന്‍ എടക്കോടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കര്‍ഷകരോടും കാര്‍ഷിക മേഖലയോടും സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വിവേചനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും രാജ്യത്ത് നടന്ന ഐതിഹാസിക കര്‍ഷക സമരം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ലത്തീഫ് വെള്ളിലോട്ട്, സി.എച്ച്. ബാബു, സി. കുഞ്ഞിക്കണാരന്‍ നായര്‍, എം. ലിനീഷ്, വി.കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127677/the-kisan-people-organized-a-protest-meeting-at-nochad)