---
title: "@awareness | അധ്യാപക രക്ഷാകര്‍തൃസംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു "
english_title: "Organized teacher parent meeting and awareness class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127685/organized-teacher-parent-meeting-and-awareness-class-at-perambra"
published_at: "2023-07-05T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a53fca0093e_1_vaupp2.JPG"
keywords: []
---

# @awareness | അധ്യാപക രക്ഷാകര്‍തൃസംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ അധ്യാപക രക്ഷാകര്‍തൃസംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ അധ്യാപക രക്ഷാകര്‍തൃസംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

വാര്‍ഡ് അംഗം ബിന്ദു അമ്പാളി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ: ശശികുമാര്‍ പുറമേരി രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

ചടങ്ങില്‍ രക്ഷിതാക്കള്‍ക്ക് നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിലെ വിജയികളെ ആദരിച്ചു. കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

കെ. ഷീബ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സലിം മിലാസ്, കെ. ഷിജിന, കെ.സി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ.എം കൃഷ്ണദാസ് പിടിഎ പ്രസിഡന്റ്, സലിം മിലാസ്, നൗഫല്‍ ചേനോളി എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, പി. ഷിജിന എംപിടിഎ ചെയര്‍പെഴ്‌സണ്‍, കെ. സുഹറ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127685/organized-teacher-parent-meeting-and-awareness-class-at-perambra)