---
title: "@bus | കടിയങ്ങാട് തണലിന് സ്‌കൂള്‍ ബസ് കൈമാറി "
english_title: "Naufal Narikoli handed over the school bus to Thanal in Kadiangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/127692/naufal-narikoli-handed-over-the-school-bus-to-thanal-in-kadiangad"
published_at: "2023-07-05T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5472f80087_1_nou.JPG"
keywords: []
---

# @bus | കടിയങ്ങാട് തണലിന് സ്‌കൂള്‍ ബസ് കൈമാറി 

> **Lead Summary:** **കടിയങ്ങാട് :** പ്രവാസി വ്യാപാര പ്രമുഖനും മനുഷ്യസ്‌നേഹിയുമായ നൗഫല്‍ നരിക്കോളി, നാദാപുരം മാതാവ് റാബിയ ഹജ്ജുമ്മയുടെ സ്മരണര്‍ത്ഥം തണലിന് വേണ്ടി 17 ലക്ഷത്തി 70,000 രൂപ വിലവരുന്ന സ്‌ക്കൂള്‍ ബസ് കൈമാറി.

## Article Content

**കടിയങ്ങാട് :** പ്രവാസി വ്യാപാര പ്രമുഖനും മനുഷ്യസ്‌നേഹിയുമായ നൗഫല്‍ നരിക്കോളി, നാദാപുരം മാതാവ് റാബിയ ഹജ്ജുമ്മയുടെ സ്മരണര്‍ത്ഥം തണലിന് വേണ്ടി 17 ലക്ഷത്തി 70,000 രൂപ വിലവരുന്ന സ്‌ക്കൂള്‍ ബസ് കൈമാറി.

കടിയങ്ങാട് തണല്‍-കരുണ സ്‌കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് കുടുംബ സമേതം എത്തിയാണ് ബസ്സിന്റെ താക്കോല്‍ നൗഫല്‍ കൈമാറിയത്.

നൗഫലിന്റെ പിതാവ് നരിക്കോളി അബ്ദുല്ലഹാജി , ഭാര്യ പിതാവ് പി.കെ. പോക്കര്‍ ഹാജി, ,സഹോദരങ്ങളായ ഫൗസിയ, സറീന, റാഷിദ്, ബ്രദര്‍ ഇന്‍ലോ അബൂബക്കര്‍ ആര്യപ്പറ്റ, മക്കളായ റെഹാന്‍ വായിസ്, റെസ റാബിയ, മുഹമ്മദ് അര്‍മാന്‍ കൂടാതെ നാസര്‍ ചിങ്ങിണി, ഒ.കെ അബ്ദുസലാം, സുബൈദ തേരേം വള്ളി എന്നിവരും സംബന്ധിച്ചു.

ഖത്തര്‍ തണല്‍ സാരഥികളായ മാണിക്കോത്ത് അബ്ദുസമദ്, കെ.എം മുനവ്വര്‍ അലി, പിടിഎ പ്രസിഡന്റ് ബാബു ആയഞ്ചേരി, കെ.എം. മുഹമ്മദലി, ടി.കെ. റിയാസ്, അബ്ദുല്ലാ സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു.

അധ്യാപിക സഫിയ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പി.കെ. നവാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജോബി ജോണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/127692/naufal-narikoli-handed-over-the-school-bus-to-thanal-in-kadiangad)