---
title: "@raid agaist journalists | മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത് ഫാസിസം; ഐ.ആര്‍.എം.യു "
english_title: "Fascism seeks to curb freedom of the press; I.R.M.U"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128065/fascism-seeks-to-curb-freedom-of-the-press-irmu"
published_at: "2023-07-06T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6dfdd4a1b1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# @raid agaist journalists | മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നത് ഫാസിസം; ഐ.ആര്‍.എം.യു 

> **Lead Summary:** **കൊച്ചി:** മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും അടിയന്തരവാസ്ഥയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ റെയിഡ് നടത്തുന്ന പോലീസ് നടപടി അപലപനീയമാണെന്ന് ഐ.ആര്‍.എം.യു സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

**കൊച്ചി:** മാധ്യമ സ്ഥാപനങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും അടിയന്തരവാസ്ഥയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ റെയിഡ് നടത്തുന്ന പോലീസ് നടപടി അപലപനീയമാണെന്ന് ഐ.ആര്‍.എം.യു സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാധ്യമ പ്രവര്‍ത്തന രീതിയോട് കടുത്ത വിയോജിപ്പ് ഉണ്ടെങ്കിലും ഈ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും മറ്റും നടക്കുന്ന റെയിഡുകള്‍ ഫാസിസമാണ്.

കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യം അസ്തമിക്കുന്ന വേദനാജനകമായ അവസ്ഥയാണ് നിലവിലുള്ളത്. ഇത് ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ്.

പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമ സ്വാതന്ത്ര്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെ സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത് വേദനാജനകമാണെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡണ്ട് പി.കെ.ഹാരിസ്, വര്‍ക്കിംഗ് പ്രസിഡണ്ട് ഉസ്മാന്‍ അഞ്ചുകുന്ന്, ജനറല്‍ സെക്രട്ടറി ഡി. ദീപേഷ് ബാബു, ട്രഷറര്‍ കെ.പി അഷ്‌റഫ്, വൈസ് പ്രസിഡണ്ട് യു.ടി ബാബു, കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പ്രസാദ് കാടാംകോട്, ജോഷി ജോസഫ് തുടങ്ങിയവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128065/fascism-seeks-to-curb-freedom-of-the-press-irmu)