---
title: "@harithakarmasena |ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനാംഗം സത്യാഗ്രഹത്തിലേക്ക് "
english_title: "Harita Karma Senaman to Satyagraha in Cheruvannur Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128098/harita-karma-senaman-to-satyagraha-in-cheruvannur-panchayat"
published_at: "2023-07-06T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6fa7d257ef_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# @harithakarmasena |ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനാംഗം സത്യാഗ്രഹത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹരിത കര്‍മ്മ സേനയിലെ തൊഴിലാളി നാളെ മുതല്‍ സത്യാഗ്രഹത്തിലേക്ക്.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹരിത കര്‍മ്മ സേനയിലെ തൊഴിലാളി നാളെ മുതല്‍ സത്യാഗ്രഹത്തിലേക്ക്.

തന്റെ കൂലി നിഷേധിച്ചുവെന്നാരോപിച്ച് ഹരിത കര്‍മ്മ സേനാംഗമായ വി.ടി. ഗിരിജയാണ് നാളെ മുതല്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്.

ജൂണ്‍ മാസത്തെ കൂലി ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറി നിഷേധിച്ചതായാണ് പരാതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വിഇഒ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഗിരിജ പറയുന്നു.

പരാതിക്കാരിയെ മാനസികമായി പീഡിപ്പിക്കുകയും അന്ന് വാങ്ങിയ കൂലി ഒരു കാരണവശാലും തിരിച്ചടയ്ക്കില്ലെന്ന നിലപാടിലും ജൂണ്‍ മാസത്തെ നിഷേധിച്ച കൂലി ലഭിക്കുവാനും ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറിയെ പഞ്ചായത്ത് നിയന്ത്രിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പരാതിക്കാരി നാളെ രാവിലെ 10 മണിമുതല്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഒറ്റയാള്‍ സത്യാഗ്രഹം നടത്തുന്നതാണെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128098/harita-karma-senaman-to-satyagraha-in-cheruvannur-panchayat)