---
title: " വനിത പഞ്ചകര്‍മ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം"
english_title: "Recruitment to the post of Panchakarma Helper at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128299/recruitment-to-the-post-of-panchakarma-helper-at-kozhikkod"
published_at: "2023-07-07T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7e84d7d954_1_pancha.jpg"
keywords: []
---

#  വനിത പഞ്ചകര്‍മ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം

> **Lead Summary:** ** കോഴിക്കോട്: **ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിത പഞ്ചകര്‍മ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായാണ് നിയമനം.

## Article Content

** കോഴിക്കോട്: **ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിത പഞ്ചകര്‍മ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായാണ് നിയമനം.

യോഗ്യത : ഏഴാം ക്ലാസ്. പ്രായപരിധി : 18നും 45നും മധ്യേ. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാര്‍കാര്‍ഡും സഹിതം ജൂലൈ 10 ന് രാവിലെ 11 മണിക്ക് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2382314 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128299/recruitment-to-the-post-of-panchakarma-helper-at-kozhikkod)