---
title: "സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Organized safety awareness class at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128322/organized-safety-awareness-class-at-changaroth"
published_at: "2023-07-07T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8004e1a0a1_1_gas3.jpg"
keywords: []
---

# സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **ചങ്ങരോത്ത്:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് വേണ്ടി അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് നടത്തി.

## Article Content

**ചങ്ങരോത്ത്:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് വേണ്ടി അഗ്‌നിബാധ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

വിവിധതരം പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും അവയുടെ പ്രവര്‍ത്തന രീതികളും വിശദീകരിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ എസ്.കെ റിതിന്‍, വി. വിനീത് എന്നിവര്‍ വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പ്രയോഗിക പരിശീലനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128322/organized-safety-awareness-class-at-changaroth)