---
title: "#basheer | ബഷീര്‍ അനുസ്മരണവും വിദ്യാരംഗം ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "Basheer organized the commemoration and the inauguration of Vidyarangam at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128325/basheer-organized-the-commemoration-and-the-inauguration-of-vidyarangam-at-perambra"
published_at: "2023-07-07T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8042aa936b_1_aupv1.jpg"
keywords: []
---

# #basheer | ബഷീര്‍ അനുസ്മരണവും വിദ്യാരംഗം ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളില്‍ ബഷീര്‍ ദിന അനുസ്മരണവും ഈ വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി എം മാധുരി പരിപാടി ഉദ്ഘാടനം ചെയ്തു. നൈതിക് അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര :** വാല്യക്കോട് എയുപി സ്‌കൂളില്‍ ബഷീര്‍ ദിന അനുസ്മരണവും ഈ വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി എം മാധുരി പരിപാടി ഉദ്ഘാടനം ചെയ്തു. നൈതിക് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് സഹല്‍, നവരംഗ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷഹബാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ബി തന്മയ നന്ദിയും പറഞ്ഞു.

ക്വിസ് മത്സരം, ബഷീര്‍ കൃതികളെ പരിചയപ്പെടല്‍, കഥാപാത്രാവിഷ്‌ക്കാരം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128325/basheer-organized-the-commemoration-and-the-inauguration-of-vidyarangam-at-perambra)