---
title: "#harithakarmmasena | സത്യാഗ്രഹസമരം വീണ്ടും; രാത്രിയിലും സമരം തുടര്‍ന്നു "
english_title: "Satyagraha again; The strike continued at night"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128403/satyagraha-again-the-strike-continued-at-night"
published_at: "2023-07-07T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a85185cc71b_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #harithakarmmasena | സത്യാഗ്രഹസമരം വീണ്ടും; രാത്രിയിലും സമരം തുടര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹരിത കര്‍മ്മ സേനയിലെ തൊഴിലാളി വി.ടി. ഗിരിജ രാത്രിയില്‍ വീണ്ടും സമരം തുടര്‍ന്നു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹരിത കര്‍മ്മ സേനയിലെ തൊഴിലാളി വി.ടി. ഗിരിജ രാത്രിയില്‍ വീണ്ടും സമരം തുടര്‍ന്നു.

ഇന്ന് കാലത്ത് ആരംഭിച്ച സമരം ഉച്ചയോടെ പരിഹരിക്കാമെന്ന് ഗ്രാമപഞ്ചായത്ത്ക്കു പ്രസിഡന്റ്, സെ ക്രട്ടറി, പൊലീസ് എന്നിവർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ  നിർത്തുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന സെ ക്രട്ടറിയുമായി നടത്തിയ യോഗത്തിൽ ഗിരിജക്ക് ജൂൺ മാസത്തിലെ വേതനം കൊടുക്കണമെന്ന് നിർദ്ദേശിക്കുകയും തുടർന്നുള്ള കാര്യങ്ങൾ ഭരണ സമതി യോഗത്തിൽ തീരുമാനിക്കാമെന്ന് അറിയുക്കുകയും ചെയ്തിരുന്നു.

ഇത് ലംഘിച്ചതായി അറിഞ്ഞതോടെയാണ് ഗിരിജ വൈകിട്ട് വീണ്ടും സമരം തുടര്‍ന്നത്.

തന്റെ കൂലി നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരുന്നത്.

എന്നാല്‍ ഉച്ചയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അടക്കമുള്ളവര്‍ ഹരിതകര്‍മ്മസേന സെക്രട്ടറിയും പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ ജൂണ്‍മാസത്തെ വേതനം നല്‍കാനും മറ്റ് കാര്യങ്ങള്‍ അടുത്ത ഭരണസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ സമരം നടത്തിയ ഗിരിജ മിനുട്‌സ് പരിശോധിച്ചപ്പോള്‍ യോഗവിരുദ്ധമായി എല്ലാ മാസവും 1000 രൂപ വീതം പിടിക്കാനും തീരുമാനിച്ചു എന്ന് രേഖപ്പെടടുത്തിയത് കണ്ടു.

തുടര്‍ന്ന് വൈകിട്ടോടെ ഗിരിജ പഞ്ചായത്തോഫീസില്‍ വിഇഒ റൂമിനു മുന്നില്‍ വീണ്ടും കുത്തിയിരുപ്പ് സമരം തുടരുകയായരുന്നു.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും പോലീസും സ്ഥലത്തെത്തി ചര്‍ച്ചയിലെ കാര്യങ്ങള്‍ തന്നെ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുകയും താത്കാലികമായി സമരം അവസാനിപ്പിക്കുകയുമായിരുന്നു.

ഈകാര്യത്തില്‍ ഹരിതകര്‍മ്മ സേന സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജൂണ്‍ മാസത്തെ കൂലി ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറി നിഷേധിക്കുകയും ഇക്കാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വിഇഒ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു  ഗിരിജ..

പരാതിക്കാരിയെ മാനസികമായി പീഡിപ്പിക്കുകയും അന്ന് വാങ്ങിയ കൂലി ഒരു കാരണവശാലും തിരിച്ചടയ്ക്കില്ലെന്ന നിലപാടിലും ജൂണ്‍ മാസത്തെ നിഷേധിച്ച കൂലി ലഭിക്കുവാനും ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറിയെ പഞ്ചായത്ത് നിയന്ത്രിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഹരിത കര്‍മ്മ സേന അംഗം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഒറ്റയാള്‍ സത്യാഗ്രഹം നടത്തിയത്.

ഗിരിജ ഓഫീസില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ലഭിക്കുന്ന വരുമാനം ശമ്പളമായി എടുത്തുകൊള്ളാന്‍ തീരുമാനിച്ചതായിരുന്നു. കല്യണ വീടുകളിലേക്ക് ഭക്ഷണം കഴിക്കാനുള്ള പ്ലയിറ്റും ഗ്ലാസുകളും ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനയാണ് നല്‍കിയിരുന്നത്.

ഇതിന് അഡ്വാന്‍സായി ലഭിക്കുന്ന തുകയാണ് ഇത്തരത്തില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നത്. പിന്നീട് പ്രതിമാസ ശമ്പളമായി 3000 രൂപ നിശ്ചയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് മുന്‍കാലങ്ങളില്‍ വാങ്ങിയ തുക തിരിച്ച് നല്‍കണമെന്ന് ഹരിതകര്‍മ്മ സേന സെക്രട്ടറി ആവശ്യപ്പെട്ടതായി ഗിരിജ ആരോപിച്ചത്.

തുടര്‍ന്നിങ്ങോട്ട് തന്റെ ശമ്പളം തടഞ്ഞു വെക്കുന്ന അവസ്ഥ ഉണ്ടായതോടെയാണ് സമരവുമായി ഇറങ്ങിയതെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128403/satyagraha-again-the-strike-continued-at-night)