ആദിവാസി മേഖലയില്‍ രാജ്യത്തെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള പുരസ്‌കാരം നേടി ചക്കിട്ടപാറ സ്വദേശികള്‍

ആദിവാസി മേഖലയില്‍ രാജ്യത്തെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള പുരസ്‌കാരം നേടി ചക്കിട്ടപാറ സ്വദേശികള്‍
Nov 26, 2021 10:33 AM | By Perambra Editor

 പേരാമ്പ്ര: കോഴിക്കോട് ആദിവാസി മേഖലയില്‍ രാജ്യത്തെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള പുരസ്‌കാര നിറവില്‍ ചക്കിട്ടപാറ സ്വദേശികളായ ശോഭയും ഉണ്ണിമായയും.

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളില്‍ നടത്തി വരുന്ന വനമിത്ര ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തൊഴില്‍ സംരംഭത്തിനു തുടക്കമിട്ടതിനാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

കേന്ദ്രസര്‍ക്കാര്‍ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാപട്ടണത്ത് നടത്തിയ ചടങ്ങില്‍ ആന്ധ്രപ്രദേശ് പട്ടികവര്‍ഗ ക്ഷേമ കാര്യ സെക്രട്ടറി കാന്തിലാല്‍ ഡാന്‍ഡേയില്‍ നിന്ന് ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി.

വനമിത്ര ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ഇരുവരും തൊഴില്‍ സംരംഭത്തിനു തുടക്കമിട്ടത്. 30 പേരടങ്ങുന്ന വനമിത്ര തയ്യല്‍ യൂണിറ്റാണ് അഞ്ചുവര്‍ഷം മുന്‍പ് ചക്കിട്ടപാറയില്‍ തുടങ്ങിയത്.

തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിലെ 18 നും 55 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കും വനിതകള്‍ നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ പരിശീലന പരിപാടികളാണു പദ്ധതിയില്‍ നടപ്പാക്കിയത്.

ചക്കിട്ടപ്പാറ മുതുകാട് കോളനിയിലെ പട്ടാണിക്കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യയാണ് ശോഭ, ഏച്ചിക്കാവ് ബാലന്റെ മകളാണ് ഉണ്ണിമായ വനിതാ വികസന കോര്‍പറേഷന്റെ വനമിത പദ്ധതി ദേശീയ ശ്രദ്ധ നേടിയതില്‍ അഭിമാനമുണ്ടെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Chakkitapara natives win the award for the best women entrepreneur in the country in the tribal area

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories










News Roundup