---
title: "#karshakacongress | കാര്‍ഷിക വിളകള്‍ക്കു താങ്ങുവില പ്രഖ്യാപിക്കണം; കര്‍ഷക കോണ്‍ഗ്രസ് "
english_title: "Support prices should be announced for agricultural crops; Farmers Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128669/support-prices-should-be-announced-for-agricultural-crops-farmers-congress"
published_at: "2023-07-08T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a987745c0ef_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #karshakacongress | കാര്‍ഷിക വിളകള്‍ക്കു താങ്ങുവില പ്രഖ്യാപിക്കണം; കര്‍ഷക കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര: **കാര്‍ഷികവിളകളുടെ വില തകര്‍ച്ചയില്‍ ദുരിതത്തിലായ മലയോരകര്‍ഷകരെ കരകയറ്റാന്‍ ഉല്‍പ്പാദന ചിലവിന്റെ രണ്ടിരട്ടി താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കാര്‍ഷികവിളകളുടെ വില തകര്‍ച്ചയില്‍ ദുരിതത്തിലായ മലയോരകര്‍ഷകരെ കരകയറ്റാന്‍ ഉല്‍പ്പാദന ചിലവിന്റെ രണ്ടിരട്ടി താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

പേരാമ്പ്ര നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍, നാളികേരം, കൊക്കോ, ജാതിക്ക എന്നീ കാര്‍ഷിക വിളകള്‍ക്ക് വന്‍ വിലതകര്‍ച്ചയാണ് നേരിടുന്നത്.

കൃഷിയില്‍ നിന്ന് മാത്രമുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന മലയോരമേഖലയിലെ കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ടുണ്ടാകുന്ന കൃഷി നാശം കൊണ്ടും ബുദ്ദിമുട്ടുകയാണ്.

കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന ഒരുല്‍പ്പന്നത്തിനും ന്യായവില ലഭിക്കുന്നില്ല. കര്‍ഷകര്‍ ഈ രാജ്യത്തെ സേവിക്കുന്നവരാണ്. കര്‍ഷകര്‍ മാത്രം നഷ്ടം സഹിച്ചു ജനതയെ തീറ്റി പോറ്റുകയാണ്.

99% കര്‍ഷകനും ചിലവിനെക്കാള്‍ കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്. ചിലവിനെക്കാള്‍ 50% കൂടുതല്ലെങ്കിലും ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നിലനില്‍ക്കാനാകൂ.

വിലകയറ്റം, കടക്കെണി, കൃഷിനഷ്ടം, വര്‍ദ്ദിതകൂലിച്ചിലവ്, പ്രകൃതിക്ഷോഭം, വന്യമൃഗശല്യം എന്നിവയില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.

വളങ്ങള്‍, കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയക്ക് വന്‍ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിപണിയില്‍ എന്തിനും മാക്‌സിമം റീട്ടേയില്‍ പ്രൈസ് ഉള്ളപ്പോള്‍ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക് മാക്‌സിമം സപ്പോര്‍ട്ട് പ്രൈസ് എങ്കിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ കല്പത്തൂര്‍ അധ്യക്ഷം വഹിച്ചു. ഐപ്പ് വടക്കെത്തടം, എന്‍.പി വിജയന്‍, രാജന്‍ ബാബു, ടി.പി നാരായണന്‍, പാപ്പച്ചന്‍ കൂനംത്തടം, സി.പി നാരായണന്‍, അസ്ലം കടമേരി, പട്ടയാട്ട് അബ്ദുള്ള, ഹരീന്ദ്രന്‍ വാഴയില്‍, അനന്തന്‍ കുനിയില്‍, ആര്‍.കെ രാജീവ്, ദാമോദരന്‍ ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.പി രവീന്ദ്രന്‍ സ്വാഗതവും മനോജ് ചെറുവോട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128669/support-prices-should-be-announced-for-agricultural-crops-farmers-congress)