---
title: "#jaljeevan | പേരാമ്പ്ര പട്ടണത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി അടച്ചു "
english_title: "In Perampra town, the pit taken for the Jaljeevan project was closed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128733/in-perampra-town-the-pit-taken-for-the-jaljeevan-project-was-closed"
published_at: "2023-07-09T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa193958e49_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #jaljeevan | പേരാമ്പ്ര പട്ടണത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി അടച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി നികത്താതിനെ തുടര്‍ന്നുണ്ടായ ദുരിതം ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത് നിമിഷങ്ങള്‍ക്കകം കുഴി നികത്തി അധികൃതര്‍.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പട്ടണത്തില്‍ ജല്‍ജീവന്‍ പദ്ധതിക്കായി എടുത്ത കുഴി നികത്താതിനെ തുടര്‍ന്നുണ്ടായ ദുരിതം ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത് നിമിഷങ്ങള്‍ക്കകം കുഴി നികത്തി അധികൃതര്‍.

വാര്‍ത്ത വന്ന് അര്‍ദ്ധരാത്രിയോടെ തന്നെ കുഴി അധികൃതര്‍ അടച്ചു യാത്ര സുഗമമാക്കി.

***വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ***

ജല്‍ജീവന്‍ പദ്ധതിക്കായി റോഡ് കീറി കുഴിയെടുത്തതിനു ശേഷം ശരിയായ വിധത്തില്‍ നികത്താത്തതു കാരണം സംസ്ഥാന പാതയിലും ദുരിതം**

പേരാമ്പ്ര:** ജല്‍ജീവന്‍ പദ്ധതിക്കായ സംസ്ഥാന പാതയില്‍ പേരാമ്പ്ര പട്ടണത്തില്‍ കോര്‍ട്ട് റോഡിനടുത്താണ് കുഴി രൂപപ്പെട്ട് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായിരിക്കുന്നത്.

മഴ പെയ്തതോടു കൂഴി വലിയ ഗര്‍ത്തമായതോടെയാണ് ദുരിതമായത്. ഇതുവഴി വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ഇതുമൂലം ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ജൂബിലി റോഡിലേക്ക് ഇറങ്ങുന്നിടത്തും റോഡിനു നടുവിലായി വലിയ ഗര്‍ത്തം തന്നെയാണ്.

റോഡിന്റെ ഇരു വശങ്ങളിലും ജല്‍ ജീവന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ ടാറിങ്ങിനോട് ചേര്‍ന്ന് കുഴിയെടുത്തത് ശരിയാം വണ്ണം നികത്താത്തതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.

പല സ്ഥലങ്ങളിലും റോഡിനോട് ചേര്‍ന്ന് ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തത് തല്‍ക്കാലം മണ്ണിട്ട് നികത്തിയതല്ലാതെ ടാറിങ് ചെയ്യാനുള്ള നടപടി ഒന്നും ഇതുവരെ അധികൃതര്‍ എടുത്തിട്ടില്ല.

ഗ്രാമീണ റോഡുകളുടെയും സ്ഥിതി വളരെ പരിതാപകരമാണ് മഴക്കാലം തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന് റോഡും കുഴിയും തിരിച്ചറിയാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനപാത ഉള്‍പ്പെടെ മുഴുവന്‍ റോഡുകളിലെ രണ്ട് വശങ്ങളിലും ടാറിംഗിനോട് ചേര്‍ന്നും ടാറിംഗ് ഇളക്കിയുമാണ് കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തത് അപകട ഭീഷണി ഉയര്‍ത്തുന്നതായി മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതെല്ലാം അവഗണിച്ചുകൊണ്ട് വേണ്ട നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇന്ന് രാവിലെ കടിയങ്ങാട് മാക്കൂല്‍ താഴെ റോഡിനു സമീപത്തെ കുഴിയില്‍ ഒരേ സ്ഥലത്ത് ലോറിയും ബസും കുടുങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം കോര്‍ട്ട് റോഡില്‍ ജല്‍ജീവന്‍ പദ്ധതിക്കായി റോഡ് കീറിയതുമൂലം ദുരിതത്തിലായത് ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അധികൃതര്‍ കുഴി നികത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128733/in-perampra-town-the-pit-taken-for-the-jaljeevan-project-was-closed)