---
title: "#Road | കൂത്താളിയിൽ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് "
english_title: "Three people were injured after being bitten by a street person in Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128902/three-people-were-injured-after-being-bitten-by-a-street-person-in-koothali"
published_at: "2023-07-09T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aacab172e9a_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #Road | കൂത്താളിയിൽ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്താടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത , കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

## Article Content

**പേരാമ്പ്ര: **കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്താടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത , കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് വൈകിട്ട് 4 30 ഓടുകൂടി കൂത്താളി രണ്ടേ ആറില്‍ വച്ചാണ് നായയുടെ കടിയേറ്റത്. മൂവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് തെരുവുനായ കടിച്ച് വാക്‌സിന്‍ എടുത്ത സ്ത്രീ പിന്നീട് മരിച്ചിരുന്നു. എന്നിട്ടും തെരുവു നായകള്‍ക്കെതിരെ യാതൊരു നടപടിയും അധകൃതരുടെ ഭാഗത്ത് നിന്നും ഉണ്ടയിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128902/three-people-were-injured-after-being-bitten-by-a-street-person-in-koothali)