---
title: "#k.s.Bimalpuraskaram | കെ.എസ് ബിമല്‍ സ്മാരക ക്യാമ്പസ് കവിതാ പുരസ്‌കാരം 2023; വൈഷ്ണവ് സതീഷിന് "
english_title: "KS Bimal Memorial Campus Poetry Award 2023; To Vaishnav Satish"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128921/ks-bimal-memorial-campus-poetry-award-2023-to-vaishnav-satish"
published_at: "2023-07-09T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad2d78acb0_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #k.s.Bimalpuraskaram | കെ.എസ് ബിമല്‍ സ്മാരക ക്യാമ്പസ് കവിതാ പുരസ്‌കാരം 2023; വൈഷ്ണവ് സതീഷിന് 

> **Lead Summary:** ** പേരാമ്പ്ര: **കെ.എസ് ബിമലിന്റെ സ്മരണയില്‍ ബിമല്‍ സാംസ്‌കാരിക ഗ്രാമം ഏര്‍പ്പെടുത്തിയ 2023 ലെ ക്യാമ്പസ് കവിതാ പുരസ്‌കാരത്തിന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി വൈഷ്ണവ് സുരേഷ് അര്‍ഹനായി.

## Article Content

** പേരാമ്പ്ര: **കെ.എസ് ബിമലിന്റെ സ്മരണയില്‍ ബിമല്‍ സാംസ്‌കാരിക ഗ്രാമം ഏര്‍പ്പെടുത്തിയ 2023 ലെ ക്യാമ്പസ് കവിതാ പുരസ്‌കാരത്തിന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി വൈഷ്ണവ് സുരേഷ് അര്‍ഹനായി.

നാളെ വൈകു.4.30ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കെ.എസ്.ബിമല്‍ അനുസ്മരണ വേദിയില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

പെരിന്തല്‍മണ്ണ പി.ടി.എം. ഗവണ്മെന്റ് കോളജില്‍ ഇംഗ്ലിഷ് സാഹിത്യത്തില്‍ എഫ്‌സി രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ് സുരേഷ്. അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, മനോരമ ഓണ്‍ലൈന്‍, മാധ്യമം, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ തുടങ്ങി നിരവധി മുന്‍നിര മാധ്യമങ്ങളില്‍ എഴുത്തുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

2022 ലെ സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവകവിതാ പുരസ്‌കാരം, എം.എന്‍.പാലൂര്‍ സ്മാരക കവിതാ പുരസ്‌കാരം, 2023 ലെ AKGCT സംഘശബ്ദം പുരസ്‌കാരം, തുളുനാട് മാസികയുടെ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കവിത പുരസ്‌കാരം, പണ്ഡിറ്റ് കറുപ്പന്‍ വായനശാലയുടെ പതിമൂന്നാമത് ജാതിക്കുമ്മി പുരസ്‌കാരം, അങ്കണം സാംസ്‌കാരിക വേദിയുടെ അങ്കണം ഷംസുദ്ദീന്‍ സ്മാരക കവിത പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128921/ks-bimal-memorial-campus-poetry-award-2023-to-vaishnav-satish)