---
title: "#orumaresidence |ഒരുമ റസിഡന്‍സ് അസോസിയേഷന് ഉജ്ജ്വല തുടക്കം "
english_title: "A bright start for Oruma Residence Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128950/a-bright-start-for-oruma-residence-association"
published_at: "2023-07-09T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaeb8897166_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #orumaresidence |ഒരുമ റസിഡന്‍സ് അസോസിയേഷന് ഉജ്ജ്വല തുടക്കം 

> **Lead Summary:** **കടിയങ്ങാട്: **അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ അകലം പാലിക്കുകയും അകലെയുള്ളവരുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്യുന്ന കാലത്ത് അയല്‍പക്ക സൗഹൃദത്തിന്റെ നന്മകള്‍ വിളിച്ചോതി കടിയങ്ങാട് മാര്‍ക്കറ്റ് റോഡിന് ഇരുവശമുള്ളവര്‍ 'ഒരുമ' യുടെ പേരില്‍ ഒത്തുചേര്‍ന്നു.

## Article Content

**കടിയങ്ങാട്: **അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ അകലം പാലിക്കുകയും അകലെയുള്ളവരുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്യുന്ന കാലത്ത് അയല്‍പക്ക സൗഹൃദത്തിന്റെ നന്മകള്‍ വിളിച്ചോതി കടിയങ്ങാട് മാര്‍ക്കറ്റ് റോഡിന് ഇരുവശമുള്ളവര്‍ 'ഒരുമ' യുടെ പേരില്‍ ഒത്തുചേര്‍ന്നു.

പുല്ലാക്കുന്നത്ത് സലാമിന്റെ വീട്ടില്‍ വെച്ച് ചേര്‍ന്ന പ്രഥമ യോഗത്തില്‍ എഴുപത്തഞ്ചു പേര്‍ പങ്കെടുത്തു. ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.

പ്രദേശത്തെ കാരണവന്മാരെ ഉള്‍പ്പെടുത്തി 16 അംഗ ഉപദേശക / രക്ഷാധികാര സമിതിക്ക് രൂപം നല്‍കി. സലാം ചേനായി പ്രസിഡന്റും വിമോദ് സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവില്‍ വന്നു.

വി.പി ദിനേശന്‍ ഉള്‍പ്പടെ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സി.വി രാജേഷിന്റെ അദ്യക്ഷതയില്‍ സലാം ചെനായി സ്വാഗതവും സലാം പുല്ലാകുന്നത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128950/a-bright-start-for-oruma-residence-association)