---
title: "#mad dog | തെരുവുനായയുടെ അക്രമണം കൂത്താളിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധി"
english_title: "mad dog attack  schools leave in Koothali grama panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/128983/mad-dog-attack-schools-leave-in-koothali-grama-panchayath"
published_at: "2023-07-10T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab6c026877b_Screenshot_2023-07-10-07-51-14-34_f541918c7893c52dbd1ee5d319333948.jpg"
keywords: []
---

# #mad dog | തെരുവുനായയുടെ അക്രമണം കൂത്താളിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധി

> **Lead Summary:** **പേരാമ്പ്ര** : തെരുവ് നായയുടെ വിളയാട്ടം കൂത്താളിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര** : തെരുവ് നായയുടെ വിളയാട്ടം കൂത്താളിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

കൂത്താളിയിൽ ഇന്നലെ നാല് പേരെ തെരുവ് നായ അക്രമിച്ചിരുന്നു.

അക്രമകാരിയായ നായയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ക്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കിൽ ഒരു വിദ്യാർത്ഥിയെയുമാണ് തെരുവ് നായ അക്രമിച്ചത്.

രണ്ടേ ആറിലെ വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്പ്ര സ്വദേശി പ്രസീത(49) , കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) വിളയാട്ടു കണ്ടി മുക്കിൽ വിദ്യാത്ഥിയായ 18 കാരൻ എന്നിവര്‍ക്കാണ് കടിയേറ്റത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/128983/mad-dog-attack-schools-leave-in-koothali-grama-panchayath)