---
title: "# mad dog | കൂത്താളിയില്‍ അക്രമണം നടത്തിയ തെരുവുനായയെ പിടികൂടി "
english_title: "A stray dog who attacked Koothali was caught "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129027/a-stray-dog-who-attacked-koothali-was-caught"
published_at: "2023-07-10T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab96a2ec643_1_dog3.JPG"
keywords: []
---

# # mad dog | കൂത്താളിയില്‍ അക്രമണം നടത്തിയ തെരുവുനായയെ പിടികൂടി 

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി രണ്ടേ ആറില്‍ അക്രമണം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടിയത്.

## Article Content

**പേരാമ്പ്ര : **കൂത്താളി രണ്ടേ ആറില്‍ അക്രമണം നടത്തിയ തെരുവുനായയെ പിടികൂടി. പന്തിരിക്കരയ്ക്കടുത്ത് കോക്കാട് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് നായയെ പിടികൂടിയത്.

കയറുകൊണ്ട് വടമുണ്ടാക്കി കുടുക്കിട്ട് നായയെ പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂത്താളിയില്‍ വെച്ച് തെരുവുനായ കടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

രണ്ടേ ആറിലെ വെളുത്താടന്‍ വീട്ടില്‍ ശാലിനി (38), പേരാമ്പ്ര സ്വദേശി പ്രസീത (49) , കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68), വിളയാട്ടു കണ്ടി മുക്കില്‍ വിദ്യാത്ഥിയായ 18 കാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് തെരുവുനായ കടിച്ച് വാക്സിന്‍ എടുത്ത സ്ത്രീ പിന്നീട് മരിച്ചിരുന്നു. എന്നിട്ടും തെരുവു നായകള്‍ക്കെതിരെ യാതൊരു നടപടിയും അധകൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തെരുവ് നായയുടെ വിളയാട്ടം കാരണം കൂത്താളിയില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

അക്രമകാരിയായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129027/a-stray-dog-who-attacked-koothali-was-caught)