---
title: "#awareness class | ബോധവല്‍ക്കരണ ക്ലാസ്സും അനുമോദനവും സംഘടിപ്പിച്ചു "
english_title: "Organized awareness class and commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129044/organized-awareness-class-and-commemoration-at-perambra"
published_at: "2023-07-10T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aba595a2b27_1_baa.JPG"
keywords: []
---

# #awareness class | ബോധവല്‍ക്കരണ ക്ലാസ്സും അനുമോദനവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂരിലെ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ മഴക്കാല ജന്യ രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **എരവട്ടൂരിലെ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ മഴക്കാല ജന്യ രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഡോക്ടര്‍ ഇ.വി ആനന്ദ് ക്ലാസെടുത്തു. ദേശീയ കബഡി സ്‌കൂള്‍ താരമായി തിരഞ്ഞെടുത്ത റസിഡന്‍സിലെ യാസര്‍ അറാഫത്തിനെയും, പ്ലസ് ടു, എസ്എസ്എല്‍സി, യുഎസ്എസ്, എല്‍എസ്എസ് എന്നി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

യോഗത്തില്‍ പലയാട്ട് വിനോദന്‍, നാരായണന്‍ നന്ദനം, കെ. മോഹനന്‍, കെ.സി ശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129044/organized-awareness-class-and-commemoration-at-perambra)