---
title: "മലബാര്‍ പ്ലസ് ടു പ്രതിസന്ധി-അടിയന്തിര പരിഹാരമുണ്ടാവണം; ഉമ്മര്‍ പാണ്ടികശാല"
english_title: "Malabar Plus Two crisis-There must be an urgent solution; Ummer Pandikashala at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129067/malabar-plus-two-crisis-there-must-be-an-urgent-solution-ummer-pandikashala-at-perambra"
published_at: "2023-07-10T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abb090bacca_1_atr.JPG"
keywords: []
---

# മലബാര്‍ പ്ലസ് ടു പ്രതിസന്ധി-അടിയന്തിര പരിഹാരമുണ്ടാവണം; ഉമ്മര്‍ പാണ്ടികശാല

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പേരാമ്പ്ര എഇഒ ഓഫീസിനു മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പേരാമ്പ്ര എഇഒ ഓഫീസിനു മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്  ഉമ്മര്‍ പാണ്ഡികശാല പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടും മലബാര്‍ മേഖലയില്‍ അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാവണമെന്നും അദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിച്ച് പുതിയ ബാച്ചുകള്‍ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതല്‍ തീഷ്ണമായ സമരമുഖത്തേക്ക് മുസ്ലിം ലീഗിന് കടക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആര്‍.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്, എംകെസി കുട്ട്യാലി, മിസ്ഹബ് കീഴരിയൂര്‍, കല്ലൂര്‍ മുഹമ്മദലി, മുനീര്‍ കുളങ്ങര, വി.പി റിയാസ് സലാം, പുതുക്കുടി അബ്ദുറഹ്മാന്‍, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു.

ഈ ഷാഹി, അബ്ദുല്‍ കരീം, കോച്ചേരി ടി.പി അബ്ദുല്‍ അസീസ്, കെ.ടി കുഞ്ഞമ്മദ്, ടി.യു സൈനുദ്ദീന്‍, കെ.പി റസാഖ്, അസീസ് നരിക്കിലകണ്ടി, എന്‍.വി മുനീര്‍, മൊയ്തു പുറമണ്ണില്‍, സി.പി കുഞ്ഞമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129067/malabar-plus-two-crisis-there-must-be-an-urgent-solution-ummer-pandikashala-at-perambra)