---
title: "#Farewell | സിസ്റ്റര്‍ മിനിക്ക് യാത്രയയപ്പ് നല്‍കി"
english_title: "Farewell to mini sister at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129119/farewell-to-mini-sister-at-perambra"
published_at: "2023-07-10T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abd52cd011f_1_mini.JPG"
keywords: []
---

# #Farewell | സിസ്റ്റര്‍ മിനിക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** **പേരാമ്പ്ര: **ദയ പാലിയേറ്ററില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി സ്തുത്യര്‍ഹമായ സേവനം നടത്തി വന്ന സിസ്റ്റര്‍ മിനിക്ക് യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര: **ദയ പാലിയേറ്ററില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി സ്തുത്യര്‍ഹമായ സേവനം നടത്തി വന്ന സിസ്റ്റര്‍ മിനിക്ക് യാത്രയയപ്പ് നല്‍കി.

പേരാമ്പ്ര ഇഎംഎസ് ആസ്പത്രിയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കല്‍. ദയാ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗം ദയ ചേയര്‍മാന്‍ കെ. ഇമ്പിച്ചാലി ഉദ്ഘാടനം ചെയ്തു. ദയ വൈസ് ചെയര്‍മാന്‍ പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ജിതിന്‍ വാസ് ഉപഹാരം നല്‍കി. എന്‍.കെ. മജീദ് അനുമോദന പ്രസംഗം നടത്തി. കെ.പി അസീസ്, അനില്‍കുമാര്‍, മുഹമ്മദ് ഷാഫി, അബ്ദുറഹിമാന്‍, കെ.വി.കെ, കുഞ്ഞബ്ദുള്ള പുല്ലൂക്കല്‍, സിസ്റ്റര്‍ അശ്വതി, എന്നിവര്‍ സംസാരിച്ചു.

ദയ ജനറല്‍ സെക്രട്ടറി എ.കെ. തറുവയി ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ വി.സി. നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129119/farewell-to-mini-sister-at-perambra)