---
title: "#Club | ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു "
english_title: "Lions Club officers installed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129147/lions-club-officers-installed-at-perambra"
published_at: "2023-07-10T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abf9840f775_1_lions.JPG"
keywords: []
---

# #Club | ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു 

> **Lead Summary:** **പേരാമ്പ്ര: **ലയണ്‍സ് ക്ലബ്ബിന്റെ 2023 - 24 വര്‍ഷത്തിലെ ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ അംഗത്വ പ്രവേശനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലയണ്‍സ് ക്ലബ്ബിന്റെ 2023 - 24 വര്‍ഷത്തിലെ ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ അംഗത്വ പ്രവേശനവും സംഘടിപ്പിച്ചു.

പൊന്‍പറ ഹില്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് സെക്കന്റ്  വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത, പുതിയ ഭാരവാഹികള്‍ക്കും പുതിയ അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

എസ്എസ്എല്‍സി, പ്ലസ്ടു നീറ്റ് പരീക്ഷകളിലെ ഉന്നത വിജയികളെയും, ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ അനുഗ്രഹയെയും ചടങ്ങില്‍ ആദരിച്ചു. നൊച്ചാട് പഞ്ചായത്തിലെ തറമ്മല്‍ അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പഠനോപകരണങ്ങള്‍ കൈമാറി.

ശശീന്ദ്രന്‍ കീര്‍ത്തി, പി. വിജയന്‍, ഡോ. കെ.വി. കരുണാകരന്‍, ഡോ. കെ.പി. സോമനാഥന്‍, കെ. സുദീപന്‍, ഇ.ടി. രഘു, വി.എന്‍. മുരളീധരന്‍, സത്യന്‍ മഠത്തില്‍, തോമസ് കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സുരേഷ് നമ്പ്യാര്‍ പ്രസിഡണ്ട്, ഭാസ്‌കരന്‍ അളകാപുരി സെക്രട്ടറി, സി.ടി. രാധാകൃഷ്ണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129147/lions-club-officers-installed-at-perambra)