---
title: "സില്‍വര്‍ ജൂബിലിയും ആംബുലന്‍സ് സമര്‍പ്പണവും "
english_title: "Silver Jubilee and Ambulance Dedication at koottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129182/silver-jubilee-and-ambulance-dedication-at-koottur"
published_at: "2023-07-10T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac0bf157895_1_keey.jpg"
keywords: []
---

# സില്‍വര്‍ ജൂബിലിയും ആംബുലന്‍സ് സമര്‍പ്പണവും 

> **Lead Summary:** **കോട്ടൂര്‍ : **കുന്നരംവെള്ളി റിലീഫ് കമ്മിറ്റി സില്‍വര്‍ ജൂബിലിയും ആംബുലന്‍സ് സമര്‍പ്പണവും സംഘടിപ്പിച്ചു.

## Article Content

**കോട്ടൂര്‍ : **കുന്നരംവെള്ളി റിലീഫ് കമ്മിറ്റി സില്‍വര്‍ ജൂബിലിയും ആംബുലന്‍സ് സമര്‍പ്പണവും സംഘടിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച് വരുന്ന കുന്നരംവെള്ളി മുസ്ലിം റിലീഫ് കമ്മറ്റിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ആതുര ശുശ്രൂഷ സേവന രംഗത്തേയ്ക്ക് ഒരു ചുവട് വെപ്പുമായി പ്രദേശത്തെയും സമീപ പ്രദേശവാസികളുടെയും ദീര്‍ഘനാളത്തെ സ്വപ്നമായിരുന്ന ആംബുലന്‍സ് സമര്‍പ്പണമാണ് സംഘടിപ്പിച്ചത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബഷീര്‍ ഫിര്‍ദൗസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രദേശത്തെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എസ്.പി കുഞ്ഞമ്മത്, സി.എച്ച് ഇബ്രാഹിം കുട്ടി, റസാഖ്, വാര്‍ഡ് അംഗം കെ.പി മനോഹരന്‍, കെ.എം സൂപ്പി, അഷ്റഫ് പുതിയപ്പുറം, വി.പി കുഞ്ഞമ്മത് കുട്ടി, റസാഖ് ജിഷി, വി.കെ ഇസ്മയില്‍, ടി.കെ ഇബ്രാഹിം , എസ്.കെ അസൈനാര്‍, കെ.കെ കോയ, അബ്ദുറഹ്മാന്‍ ഷാമില്‍, ഇ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

എം.സി ജലീല്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ ഹിഷാം ഷാമില്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129182/silver-jubilee-and-ambulance-dedication-at-koottur)