---
title: "#green koottur clean kottur | സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമാകാന്‍ ഒരുങ്ങി കോട്ടൂര്‍ "
english_title: "Kotur is all set to become a completely garbage-free village"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129196/kotur-is-all-set-to-become-a-completely-garbage-free-village"
published_at: "2023-07-10T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac180b9b147_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #green koottur clean kottur | സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമാകാന്‍ ഒരുങ്ങി കോട്ടൂര്‍ 

> **Lead Summary:** **കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രീന്‍ കോട്ടൂര്‍ ക്ലീന്‍ കോട്ടൂര്‍ പദ്ധതിയുമായി കൈകോര്‍ത്തുകൊണ്ട് വിദ്യാലയവും പരിസരത്തെ 100 വീടുകളും കേന്ദ്രീകരിച്ചു കൊണ്ട് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമം സഫലമാക്കുവാനുള്ള ദൗത്യത്തിനു തുടക്കമായി.

## Article Content

**കോട്ടൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രീന്‍ കോട്ടൂര്‍ ക്ലീന്‍ കോട്ടൂര്‍ പദ്ധതിയുമായി കൈകോര്‍ത്തുകൊണ്ട് വിദ്യാലയവും പരിസരത്തെ 100 വീടുകളും കേന്ദ്രീകരിച്ചു കൊണ്ട് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമം സഫലമാക്കുവാനുള്ള ദൗത്യത്തിനു തുടക്കമായി.

വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിത സേനാംഗങ്ങളെ ആദരിച്ചു. 2020 മുതല്‍ സ്‌കൂളും പരിസരവും മാലിന്യ മുക്തവും പരിസ്ഥിതി സൗഹൃദവുമാണ്.

എന്നാല്‍ സ്‌കൂളിനു പുറത്തേക്കും മാലിന്യ മുക്തമാക്കുന്നതിന്റെ ദൗത്യസന്ദേശത്തിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് നിര്‍വ്വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് സി.കെ.പ്രദീപന്‍ ആധ്യക്ഷനായി. ഏ.കെ.മിനി, ഇ.പി വിജിത, പി.വി.ഷാഹിത, പി.ടി ഉഷാകുമാരി എന്നിവരെ മാനേജര്‍ ഒ.എം.കൃഷ്ണകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഇ അരവിന്ദാക്ഷന്‍, പ്രിന്‍സിപ്പാള്‍ ഡോ.പി.ആബിദ, പ്രഥമാധ്യാപിക ടി. ബീന, എം.സതീഷ് കുമാര്‍ സ്റ്റാഫ് സെക്രട്ടറി ഡി.എസ്.ബിന്ദു, എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഇ.കെ ബ്രിജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129196/kotur-is-all-set-to-become-a-completely-garbage-free-village)