---
title: "#mahilasangam | മഹിളാ സംഘം ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം നടന്നു "
english_title: "Mahila Sangam Changaroth Panchayat meeting was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129205/mahila-sangam-changaroth-panchayat-meeting-was-held"
published_at: "2023-07-10T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac1dca3b30e_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #mahilasangam | മഹിളാ സംഘം ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം നടന്നു 

> **Lead Summary:** **പേരാമ്പ്ര : **മഹിളാ സംഘം ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം ജില്ലാ ജോ: സെക്രട്ടരി ടി. ഭാരതി ഉദ്ഘാടനം ചെയ്തു. റീജ കെ. അധ്യക്ഷയായി.

## Article Content

**പേരാമ്പ്ര : **മഹിളാ സംഘം ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം ജില്ലാ ജോ: സെക്രട്ടരി ടി. ഭാരതി ഉദ്ഘാടനം ചെയ്തു. റീജ കെ. അധ്യക്ഷയായി.

ആഗസ്ത് 12,13 തിയ്യതികളില്‍ ഉള്ളിയേരിയില്‍ നടക്കുന്ന ജില്ലാസമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഷിജി കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി പി ഐ മണ്ഡലം കമ്മറ്റി അംഗം കെ.കെ ഭാസ്‌കരന്‍, പി.കുഞ്ഞിരാമന്‍, മഹിളാസംഘം മണ്ഡലം സെക്രട്ടറി ഇ.സി. ശാന്ത, സി പി ഐ ലോക്കല്‍ സെക്രട്ടറി കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കൂത്താളിയില്‍ നടന്ന പഞ്ചായത്ത് കണ്‍വന്‍ഷനില്‍ എം.കെ സുനിത ആധ്യക്ഷയായി. ടി. ഭാരതി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കല്‍ സെക്രട്ടറി ശശി കിഴക്കന്‍ പേരാമ്പ്ര, ബിജി കണ്ണിപ്പൊയില്‍, ടി.സി.ലത, ഗീത എം.കെ, സ്വാതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129205/mahila-sangam-changaroth-panchayat-meeting-was-held)