---
title: "#streetdog | തെരുവുനായ ശല്യം; കര്‍ശന നടപടിയുമായി ചങ്ങരോത്ത് പഞ്ചായത്ത് "
english_title: "street nuisance; Changaroth Panchayat with strict action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/129221/street-nuisance-changaroth-panchayat-with-strict-action"
published_at: "2023-07-10T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac2e003e596_0000000_NEW_CARD_copy_copy.JPG"
keywords: []
---

# #streetdog | തെരുവുനായ ശല്യം; കര്‍ശന നടപടിയുമായി ചങ്ങരോത്ത് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി പഞ്ചായത്ത്.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി പഞ്ചായത്ത്.

ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ട് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ തെരുവ് നായകളെ പിടികൂടി വന്ധ്യക്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പരിപാടിക്ക് തുടക്കമായി.

പന്തിരിക്കര, കടിയങ്ങാട്, പാലേരി ഉള്‍പ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം തെരുവുനായകളെ പിടികൂടി ബാലുശ്ശേരിയിലുള്ള വന്ധ്യക്കരണ കേന്ദ്രത്തില്‍ എത്തിച്ചു.

തെരുവു നായ ശല്യത്തിനെതിരെ ചങ്ങരോത്ത് പഞ്ചായത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ തെരുവുനായകളെ പിടികൂടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായശല്യം ഒഴിവാക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം തന്നെ ജനങ്ങള്‍ ജാഗ്രത കാണിക്കണം. കുട്ടികളെ തനിച്ച് വിടുന്നത് ഒഴിവാക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. തെരുവു നായ ശല്യം രൂക്ഷമായ മറ്റ് പഞ്ചായത്തുകളില്‍ ഈ രീതി പിന്‍തുടര്‍ന്നാല്‍ തെരുവുനയ ശല്യം ഒരു പരിധി വരെ ഒഴിവാക്കാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/129221/street-nuisance-changaroth-panchayat-with-strict-action)